ആഴ്സണലിനെതിരെ ഒരു പ്രതീക്ഷയുമില്ല, ഇത് നാണക്കേട്:ബയേൺ ഡയറക്ടർ

ഇന്നലെ ബുണ്ടസ്ലിഗയിൽ നടന്ന മത്സരത്തിൽ ബയേണിന് ഒരു അട്ടിമറി തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.എഫ്സി ഹെയ്ഡൻഹെയ്മാണ് ബയേണിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടിക്കൊണ്ട് ബയേൺ ലീഡ് കരസ്ഥമാക്കിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ വഴങ്ങിക്കൊണ്ട് ബയേൺ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

ഇതോടെ ബുണ്ടസ് ലിഗ കിരീടം ഏറെക്കുറെ ബയേൺ കൈവിട്ടുകഴിഞ്ഞു.ഈ തോൽവിയിൽ വലിയ വിമർശനവുമായി ബയേൺ ഡയറക്ടർ മാക്സ് എബേൾ രംഗത്ത് വന്നിട്ടുണ്ട്. എല്ലാവർക്കും സ്വയം നാണക്കേട് തോന്നണം എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ആഴ്സണലിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യാതൊരുവിധ പ്രതീക്ഷകളും ഇല്ലെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.ഡയറക്ടറുടെ വാക്കുകൾ ഇങ്ങനെയാണ്.

” നിലവിലെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ വരുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എനിക്ക് യാതൊരുവിധ പ്രതീക്ഷകളും ഇല്ല.ശരിയാണ്,പരിക്കേറ്റ ചില താരങ്ങൾ മടങ്ങിയെത്തുന്നുണ്ട്.പക്ഷേ കഴിഞ്ഞ കുറച്ച് മാസത്തെ ടീമിന്റെ പ്രകടനം പരിശോധിച്ചാൽ മതി,സ്ഥിരതയില്ലാത്ത പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ചാമ്പ്യൻസ് കാര്യങ്ങൾ വർക്ക് ആവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല.എല്ലാവർക്കും ഇക്കാര്യത്തിൽ സ്വയം നാണക്കേട് തോന്നണം. നമ്മൾ ബയേണിനെയാണ് പ്രതിനിധീകരിക്കുന്നത് എന്ന ഓർമ്മവേണം “ഇതാണ് ബയേൺ ഡയറക്ടർ പറഞ്ഞിട്ടുള്ളത്.

ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിലാണ് ബയേണും ആഴ്സണലും തമ്മിൽ ഏറ്റുമുട്ടുന്നത്. എന്നാൽ മുൻകാല കണക്കുകൾ എല്ലാം തന്നെ ബയേണിന്റെ ഒപ്പമാണ്.7 മത്സരങ്ങളിൽ അവർ വിജയിച്ചിട്ടുണ്ട്.രണ്ട് മത്സരങ്ങൾ സമനിലയിൽ കലാശിച്ചപ്പോൾ മൂന്നു മത്സരങ്ങളിൽ മാത്രമാണ് ആഴ്സണൽ വിജയം കരസ്ഥമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *