അതേ..ഞാൻ വീട്ടിൽ നിന്നും കൊണ്ടുവന്നതാണ് : ഇരുന്ന ബോക്സിനെ കുറിച്ച് ടുഷേൽ

ഇന്നലെ ജർമൻ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ബയേൺ മ്യൂണിക്ക് വിജയം കരസ്ഥമാക്കിയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ആർബി ലീപ്സിഗിനെ അവർ പരാജയപ്പെടുത്തിയത്.ഹാരി കെയ്നാണ് ബയേണിന്റെ യഥാർത്ഥ വിജയശില്പി. അദ്ദേഹം നേടിയ 2 ഗോളുകളാണ് ബയേണിന് വിജയം സമ്മാനിച്ചിട്ടുള്ളത്.

ഈ സീസണിന് ശേഷം ടുഷേൽ പരിശീലക സ്ഥാനം ഒഴിയുകയാണ് എന്നത് നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇന്നലത്തെ മത്സരത്തിൽ അദ്ദേഹം സൈഡ് ലൈനിൽ ഒരു അലൂമിനിയം സ്യൂട്ട് കേസിന്മേലായിരുന്നു ഇരുന്നിരുന്നത്.മത്സര ശേഷമുള്ള പ്രസ് കോൺഫറൻസിൽ ഒരു മാധ്യമപ്രവർത്തകൻ വിചിത്രമായ ഒരു ചോദ്യം ചോദിച്ചിരുന്നു. അതായത് ആ സ്യൂട്ട്കേസ് വീട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് വേണ്ടിയുള്ളതായിരുന്നു എന്നായിരുന്നു ചോദ്യം. അതിന് അതേ രൂപത്തിലുള്ള ഒരു മറുപടി തന്നെയാണ് ടുഷേൽ നൽകിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“അതേ.. ഞാൻ അതേക്കുറിച്ച് ചിന്തിക്കുകയായിരുന്നു.. ഞാൻ വീട്ടിൽ നിന്നും കൊണ്ടുവന്ന സ്യൂട്ട് കേസാണത്. അതൊരു അലൂമിനിയം സ്യൂട്ട് കേസാണ്.അതിനകത്ത് എന്റെ സാധനസാമഗ്രികൾ ഉണ്ട്. അതെല്ലാം ഞാൻ പാക്ക് ചെയ്തു വെച്ചിരിക്കുകയാണ് “ഇതാണ് ടുഷേൽ പറഞ്ഞിട്ടുള്ളത്.

ഈ സീസണിന് ശേഷം ക്ലബ്ബ് വിടുന്നതിനെ ഉദ്ദേശിച്ചു കൊണ്ടായിരുന്നു മാധ്യമപ്രവർത്തകൻ ആ ചോദ്യം ചോദിച്ചിരുന്നത്. എന്നാൽ അതേ നാണയത്തിൽ തന്നെ മറുപടി പറയുകയായിരുന്നു. ഇന്നലത്തെ മത്സരത്തിനു മുൻപ് നടന്ന മൂന്ന് മത്സരങ്ങളിലും ബയേൺ പരാജയപ്പെടുകയാണ് ചെയ്തിരുന്നത്.ഇന്നലത്തെ മത്സരത്തിൽ വിജയവഴിയിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞത് അവർക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *