MVP സാവിച്ചിന്,ഇഷ്ടപ്പെടാതെ തർക്കിച്ച് ക്രിസ്റ്റ്യാനോ!
ഇന്നലെ അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ അൽ ഹിലാലും അൽ നസ്റും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ ഹിലാലിനെ പരാജയപ്പെടുത്തിക്കൊണ്ട് നസ്ർ കിരീടം സ്വന്തമാക്കിയിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളാണ് അൽ നസ്റിന് കിരീടം നേടിക്കൊടുത്തത്. രണ്ട് വർഷത്തിനുശേഷം റൊണാൾഡോ നേടുന്ന ആദ്യത്തെ കിരീടമാണിത്.
മാത്രമല്ല ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് പുരസ്കാരം റൊണാൾഡോയായിരുന്നു സ്വന്തമാക്കിയിരുന്നത്. എന്നാൽ ഈ ഫൈനൽ മത്സരത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം റൊണാൾഡോക്ക് ലഭിച്ചിരുന്നില്ല. മറിച്ച് ആ പുരസ്കാരം നേടിയത് അൽ ഹിലാലിന്റെ സൂപ്പർ താരമായ സാവിച്ചാണ്.എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇത് ഇഷ്ടപ്പെട്ടിരുന്നില്ല.
Essa foi a reação de Cristiano Ronaldo ao saber que Sergej Milinković-Savić ganhou o primeiro de melhor da final da Copa Árabe.
— LIBERTA DEPRE (@liberta___depre) August 12, 2023
O cara simplesmente é obcecado por conquistas e por títulos, seja ele qual for. #GOAT𓃵pic.twitter.com/HZrDCoX2cM
ഫൈനലിൽ രണ്ടു ഗോളുകൾ നേടിയ താനാണ് ഇത് അർഹിക്കുന്നത് എന്നാണ് റൊണാൾഡോയുടെ അവകാശവാദം.സാവിച്ച് ഈ പുരസ്കാരം വാങ്ങിവരുന്ന സമയത്ത് റൊണാൾഡോ അധികൃതരോട് അവിടെ സംസാരിക്കുന്നത് കാണാമായിരുന്നു. രണ്ട് ഗോളുകൾ താൻ നേടി എന്ന അർത്ഥത്തിൽ അദ്ദേഹം ആംഗ്യം കാണിക്കുന്നത് കാണാം. അതായത് രണ്ട് ഗോളുകൾ നേടിയ തനിക്ക് ആ പുരസ്കാരം നൽകണമായിരുന്നു എന്നാണ് റൊണാൾഡോ അധികൃതരോട് പറഞ്ഞിരുന്നത്.
Le dan a Milinkovic-Savic el premio a MVP de la final… y Cristiano Ronaldo pide explicaciones 💥 https://t.co/g7ahhd7OJK
— MARCA (@marca) August 12, 2023
പ്രമുഖ മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എപ്പോഴും വിജയിക്കാനും നേട്ടങ്ങൾ സ്വന്തമാക്കാനും ആഗ്രഹിക്കുന്ന ഒരു താരമാണ് റൊണാൾഡോ.അദ്ദേഹത്തിന്റെ ആ ഒരു വിന്നിങ് മെന്റാലിറ്റിക്ക് ഒരു കോട്ടവും ഈ പ്രായത്തിൽ തട്ടിയിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ആ പ്രവർത്തികൾ എന്നാണ് മാർക്ക പറയുന്നത്. ഏതായാലും ഈ ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയ റൊണാൾഡോയുടെ ചിറകിലേറി കൊണ്ട് തന്നെയാണ് അൽ നസ്ർ കന്നി കിരീടം നേടിയിരിക്കുന്നത്.