MLSനേക്കാൾ മികച്ചത് സൗദി ലീഗ്, ഞാൻ വന്നതുകൊണ്ടാണ് സിരി എയും സൗദി ലീഗും ഉഷാറായത് :ക്രിസ്റ്റ്യാനോ റൊണാൾഡോ.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.നിരവധി താരങ്ങൾ സൗദി അറേബ്യയിലേക്ക് ഇപ്പോൾ എത്തിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ താൻ സൗദി അറേബ്യയിലേക്ക് എത്തിയതിനെക്കുറിച്ചും മറ്റുള്ള കാര്യങ്ങളെക്കുറിച്ചും ക്രിസ്റ്റ്യാനോ മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്.

ലയണൽ മെസ്സി ചേക്കേറിയ MLS നേക്കാൾ മികച്ച ലീഗ് സൗദിയിലേക്ക് തന്നെയാണ് എന്നാണ് ക്രിസ്റ്റ്യാനോ പറഞ്ഞിരിക്കുന്നത്.താൻ വന്നതുകൊണ്ടാണ് ഇറ്റാലിയൻ സിരി എയും സൗദി അറേബ്യൻ ലീഗുമൊക്കെ ഉഷാറായത് എന്ന് ക്രിസ്റ്റ്യാനോ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“MLS നേക്കാൾ മികച്ച ലീഗ് സൗദി ലീഗ് തന്നെയാണ്.ഞാൻ ഇനി യൂറോപ്പ്യൻ ക്ലബ്ബുകളിലേക്ക് മടങ്ങില്ല. ഞാനത് തീരുമാനിച്ചു കഴിഞ്ഞു.സൗദി ലീഗിലേക്കുള്ള വഴി തുറന്നത് ഞാനാണ്.ഇപ്പോൾ ഒരുപാട് താരങ്ങൾ ഇങ്ങോട്ട് വരുന്നു.ഞാൻ സൗദിയിലേക്ക് വന്നതിനാൽ പലരും എന്നെ വിമർശിച്ചു. ഇപ്പോൾ എന്ത് സംഭവിച്ചു കഴിഞ്ഞു?യുവതാരങ്ങൾ പോലും സൗദി അറേബ്യയിലേക്ക് വരുന്നു. ഞാൻ യുവന്റസിൽ ജോയിൻ ചെയ്യുന്ന സമയത്ത് ഇറ്റാലിയൻ ലീഗ് അന്ത്യശ്വാസം വലിക്കുകയായിരുന്നു. ഞാൻ വന്നപ്പോഴാണ് അവിടെ ഉഷാറാവുകയും പച്ചപിടിക്കുകയും ചെയ്തത്. സൗദിയിലും അങ്ങനെ തന്നെ.ക്രിസ്റ്റ്യാനോ എങ്ങോട്ട് പോകുന്നുവോ അവിടെ കൂടുതൽ ഇൻട്രസ്റ്റ് ഉണ്ടാകുന്നു. അതൊരു യാഥാർത്ഥ്യമാണ് ” ഇതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിട്ടുള്ളത്.

ഇന്നലെ നടന്ന ഫ്രണ്ട്‌ലി മത്സരത്തിൽ അൽ നസ്ർ സ്പാനിഷ് ക്ലബ്ബായ സെൽറ്റ വിഗോയോട് പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് അൽ നസ്ർ തോറ്റത്.മത്സരത്തിൽ റൊണാൾഡോ കളിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *