GOAT റൊണാൾഡോയുടെ വരവാണ് ഇതിനെല്ലാം കാരണം :ജെറാർഡ്

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിൽ എത്തിയിട്ട് ഇപ്പോൾ ഒരു വർഷത്തോളം പൂർത്തിയാവുകയാണ്.വലിയ ഒരു മാറ്റം തന്നെയാണ് റൊണാൾഡോ സൗദിയിൽ സൃഷ്ടിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വരവോടുകൂടി സൗദി ഫുട്ബോളിന്റെ തലവര തന്നെ മാറിമറിയുകയായിരുന്നു. നിരവധി സൂപ്പർതാരങ്ങൾ അതിന് പിന്നാലെ സൗദി അറേബ്യയിൽ എത്തുകയായിരുന്നു.

ലിവർപൂൾ ഇതിഹാസമായ സ്റ്റീവൻ ജെറാർഡ് ഇപ്പോൾ സൗദി അറേബ്യയിലാണ് ഉള്ളത്.അൽ ഇത്തിഫാക്കിന്റെ പരിശീലകനാണ് നിലവിൽ അദ്ദേഹം.ഇപ്പോൾ റൊണാൾഡോയെക്കുറിച്ചും സൗദിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്. റൊണാൾഡോയെ GOAT എന്നാണ് ജെറാർഡ് അഭിസംബോധനം ചെയ്തിട്ടുള്ളത്. റൊണാൾഡോയുടെ വരവാണ് തന്നെ ഇവിടേക്ക് എത്തിച്ചതെന്നും ജെറാർഡ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നമ്മൾ അദ്ദേഹത്തെ ദി GOAT എന്നാണ്, റൊണാൾഡോയുടെ ജനുവരിയിലെ വരവ് ഒരു വലിയ സൈനിങ്ങ് തന്നെയായിരുന്നു.അദ്ദേഹത്തിന് ഇനിയും ഒരുപാട് കാലം ഇങ്ങനെ പോകാൻ സാധിക്കും. റൊണാൾഡോ വന്നതിനുശേഷം ഉള്ള ആറുമാസങ്ങൾ ഞാൻ അദ്ദേഹത്തിന്റെ റിസൾട്ടുകളെ നിരീക്ഷിച്ചിരുന്നു. ഈ ലീഗിലെ മത്സരങ്ങളും ഹൈലൈറ്റുകളും ഞാൻ കണ്ടിരുന്നു.ക്രിസ്റ്റ്യാനോയുടെ വരവോടുകൂടി ലോകം തന്നെ ഈ ലീഗിനെ കുറിച്ച് ചർച്ച ചെയ്തു തുടങ്ങി. ഒരുപാട് വലിയ താരങ്ങളും മികച്ച താരങ്ങളും പ്രതിഭാധനരായ താരങ്ങളും ഇങ്ങോട്ട് വന്നു. അതുകൊണ്ടുതന്നെ ഏജന്റ് എനിക്ക് ഇവിടത്തെ ഓഫർ കൊണ്ടുവന്ന് തന്നപ്പോൾ ഞാനത് ഉപയോഗപ്പെടുത്തുകയായിരുന്നു ” ഇതാണ് ജെറാർഡ് പറഞ്ഞിട്ടുള്ളത്.

നിലവിൽ ഇദ്ദേഹത്തിന് കീഴിൽ ഇത്തിഫാക്ക് മികച്ച പ്രകടനം ഒന്നുമല്ല നടത്തുന്നത്.ലീഗിൽ 13 മത്സരങ്ങളിൽ 6 വിജയങ്ങൾ മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്. ഏഴാം സ്ഥാനത്താണ് അവരിപ്പോൾ ഉള്ളത്.അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും അവർ പരാജയപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *