CR7ൻ്റെ ഈ ഗോൾ സ്പെഷ്യലാണ്
സൗദി പ്രോ ലീഗിൽ ഇന്നലെ നടന്ന അൽ നസ്ർ vs അൽ ഷബാബ് മത്സരം 2 – 2 എന്ന സ്കോറിൽ സമനിലയിലാണ് അവസാനിച്ചത്. ഈ മത്സരത്തിൽ അൽ നസ്റിൻ്റെ രണ്ടാം ഗോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വകയായിരുന്നു. ഈ ഗോളോടെ തൻ്റെ കരിയറിൽ 926 ഗോളുകൾ പൂർത്തിയാക്കിയ റൊണാൾഡോ ഒരു സുപ്രധാന നാഴികക്കല്ലും പിന്നിട്ടിരിക്കുന്നു. അതായത് ഇപ്പോൾ CR7 മുപ്പത് വയസ്സിന് മുമ്പും മുപ്പത് വയസ്സിന് ശേഷവും നേടിയ ഗോളുകളുടെ എണ്ണം തുല്ല്യമാണ്, 463 ഗോളുകൾ വീതം..!
കായിക താരങ്ങൾ മുപ്പത് വയസ്സിലേക്ക് എത്തിയാൽ കരിയറിലെ അവസാന ഘട്ടമായി എന്ന മുൻധാരണ തിരുത്തുകയാണ് ക്രിസ്റ്റ്യാനോ. നാൽപ്പതാം വയസ്സിലും ഇരുപത്കാരൻ്റെ ചുറുചുറുക്കോടെയാണ് അദ്ദേഹം കളം നിറയുന്നത്. ഇന്നലെത്തെ ഗോളോടെ അൽ നസ്റിനായി 90 ഗോളുകൾ നേടിക്കഴിഞ്ഞ താരം മറ്റൊരു ടീമിനോടൊപ്പംകൂടി സെഞ്ചുറി തികക്കുന്നതിൻ്റെ തൊട്ടരിക്കിലാണ്. ഈ വർഷം മാത്രം 10 ഗോളുകൾ അടിച്ച താരമിപ്പോൾ കരിയറിൽ 1000 ഗോളുകൾ എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കുകയാണ്.
ക്രിസ്റ്റ്യാനോയുടെ ഗോളടിക്കണക്ക് താഴെ ചേർക്കുന്നു:
90 total Al Nassr goals
10 goals in 2025
565 all time league goals
791 all time club goals
926 senior career goals