CR7ന് പ്രായം 25 അല്ല,അതയാൾ ആദ്യം മനസ്സിലാക്കണം : ആഞ്ഞടിച്ച് യുണൈറ്റഡ് ഇതിഹാസം!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടായിരുന്നു. ക്ലബ്ബിനെതിരെ പരസ്യമായ വിമർശനങ്ങൾ അദ്ദേഹം ഉന്നയിച്ചിരുന്നു.അതോടെ യുണൈറ്റഡ് അദ്ദേഹത്തിന്റെ കരാർ ടെർമിനേറ്റ് ചെയ്യുകയും ചെയ്തു. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന്റെ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ എറിക്ക് കന്റോണ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇപ്പോൾ വലിയ രീതിയിൽ വിമർശിച്ചിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇപ്പോൾ പ്രായം 25 അല്ലെന്നും അത് അദ്ദേഹം ആദ്യം മനസ്സിലാക്കണം എന്നുമാണ് കന്റോണ പറഞ്ഞിട്ടുള്ളത്. സാഹചര്യങ്ങൾക്ക് അനുസരിച്ച് അഡാപ്റ്റാവാനാണ് ക്രിസ്റ്റ്യാനോ ശ്രമിക്കണമായിരുന്നുവെന്നും കന്റോണ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” രണ്ടുതരം സീനിയർ താരങ്ങളെയാണ് നിങ്ങൾക്ക് കാണാൻ കഴിയുക. എല്ലാ മത്സരങ്ങളും കളിക്കണമെന്ന് വാശിപിടിക്കുന്ന ചില താരങ്ങളെ കാണാം,അവർ ഇപ്പോഴും കരുതുന്നത് അവർക്ക് 25 വയസ്സ് ആണെന്നാണ്. തങ്ങൾക്ക് 25 വയസ്സ് അല്ല എന്നുള്ളത് ചിലർ മനസ്സിലാക്കും, ആ തരം താരങ്ങളാണ് യുവതാരങ്ങളെ സഹായിക്കുക.എല്ലാ മത്സരങ്ങളും കളിക്കാൻ സാധിക്കില്ല എന്നുള്ളത് അവർക്ക് അറിയാം.സ്ലാട്ടൻ,മാൾഡീനി,റയാൻ ഗിഗ്സ്‌ എന്നിവരൊക്കെ അങ്ങനെയാണ്. പക്ഷേ തനിക്കിപ്പോൾ 25 വയസ്സ് അല്ല എന്നുള്ള യാഥാർത്ഥ്യം ഇതുവരെ റൊണാൾഡോ മനസ്സിലാക്കിയിട്ടില്ല.അദ്ദേഹത്തിന്റെ പ്രായമായിട്ടുണ്ട്. മത്സരങ്ങളിൽ കളിക്കാൻ അവസരം ലഭിച്ചിട്ടില്ലെങ്കിൽ അദ്ദേഹം ഹാപ്പിയല്ല. എല്ലാ മത്സരവും കളിക്കാൻ സാധിക്കില്ലെന്നും യുവതാരങ്ങളെ സഹായിക്കലാണ് തന്റെ ജോലിയെന്നും റൊണാൾഡോ മനസ്സിലാക്കി ഈ സാഹചര്യങ്ങളോട് അഡാപ്റ്റ് ചെയ്യണമായിരുന്നു ” ഇതാണ് കന്റോണ പറഞ്ഞിട്ടുള്ളത്.

2025 വരെയുള്ള ഒരു കരാറിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റുമായി ഒപ്പ് വെച്ചിരിക്കുന്നത്. താരത്തിന്റെ അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *