CR7നെ അടുത്തറിഞ്ഞാൽ നിങ്ങൾ മനസ്സിലാക്കുന്ന ഒരു കാര്യമുണ്ട്: അൻ നസ്ർ അസിസ്റ്റന്റ് കോച്ച് പറയുന്നു

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും തന്റെ മാസ്മരിക പ്രകടനം തുടരുകയാണ്. കഴിഞ്ഞ മത്സരത്തിൽ ഒരു പെർഫെക്റ്റ് ഹാട്രിക്ക് അദ്ദേഹം കരസ്ഥമാക്കിയിരുന്നു.39 കാരനായ റൊണാൾഡോയുടെ ഗോളടിമികവിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നുള്ളതുമാത്രമല്ല അതിപ്പോഴും നിലനിർത്താനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച താരം, അത് ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ്.

ഈ താരത്തെക്കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ അൽ നസ്റിന്റെ അസിസ്റ്റന്റ് പരിശീലകനായ വിറ്റർ സെവറീനോ പറഞ്ഞിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ അടുത്തറിഞ്ഞാൽ അദ്ദേഹം ഒരു മികച്ച താരം മാത്രമല്ല, മറിച്ച് മികച്ചൊരു മനുഷ്യൻ കൂടിയാണ് എന്നുള്ളത് നിങ്ങൾക്ക് മനസ്സിലാകും എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഹാർഡ് വർക്ക്,മറ്റുള്ളവരോടുള്ള ബഹുമാനം, വിജയദാഹം എന്നിവയൊക്കെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒരു മികച്ച വ്യക്തിയാക്കി മാറ്റുന്നത്. ലോക ഫുട്ബോളിൽ ഉള്ള അദ്ദേഹത്തിന്റെ ക്വാളിറ്റി ഏറ്റവും പെർഫെക്റ്റ് ആയ ഒന്നാണ്. എല്ലാ താരങ്ങളും ക്ലബ്ബിന്റെ നിയമങ്ങളെ അനുസരിക്കുന്നതുപോലെ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അവർ ബഹുമാനിക്കുകയും ചെയ്യുന്നു.അവർ ടീം ക്യാപ്റ്റനെ ഒരിക്കലും ചോദ്യം ചെയ്യാറില്ല. റൊണാൾഡോ ഒരു നാച്ചുറലായ ലീഡറാണ്. അദ്ദേഹം കളിക്കളത്തിൽ നിൽക്കുമ്പോൾ ഒരു ട്രൂ ലീഡർ തങ്ങളെ നയിക്കുന്നതുപോലെയാണ് സഹതാരങ്ങൾക്ക് തോന്നാറുള്ളത്. പുറത്ത് നിന്നുള്ള ചിലരുടെ അഭിപ്രായങ്ങൾ കൊണ്ട് നമ്മൾ പലപ്പോഴും റൊണാൾഡോയെ വിലയിരുത്താറുണ്ട്.പക്ഷേ അങ്ങനെയല്ല കാര്യങ്ങൾ. നിങ്ങൾ അടുത്തറിയുമ്പോഴാണ് റൊണാൾഡോ എത്രത്തോളം മികച്ച താരമാണോ അതുപോലെതന്നെ മികച്ച ഒരു മനുഷ്യൻ കൂടിയാണ് എന്ന് മനസ്സിലാക്കുക “ഇതാണ് ക്ലബ്ബിന്റെ അസിസ്റ്റന്റ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

സൗദി ലീഗിൽ അപാര ഫോമിലാണ് റൊണാൾഡോ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. 27 മത്സരങ്ങൾ കളിച്ച റൊണാൾഡോ 42 ഗോൾ പങ്കാളിത്തങ്ങളാണ് വഹിച്ചിട്ടുള്ളത്. 32 ഗോളുകളും 10 അസിസ്റ്റുകളും അദ്ദേഹം ലീഗിൽ മാത്രമായി സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *