9 മത്സരങ്ങൾ,ക്രിസ്റ്റ്യാനോയുടെ കുതിപ്പ് അവസാനിച്ചു.
ഇന്നലെ AFC ചാമ്പ്യൻസ് ലീഗിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സൗദി അറേബ്യൻ വമ്പൻമാരായ അൽ നസ്റിന് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് UAE ക്ലബ്ബായ അൽ ഐൻ അൽ നസ്റിനെ തോൽപ്പിച്ചത്.ഈ ആദ്യ പാദ പോരാട്ടം അൽ ഐനിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് നടന്നിട്ടുള്ളത്. രണ്ടാം പാദ പോരാട്ടമാണ് അൽ നസ്റിന്റെ മൈതാനമായ റിയാദിൽ വെച്ചുകൊണ്ട് നടക്കുക.
മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന് ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല. ഇതോടുകൂടി താരത്തിന്റെ ഒരു സ്ട്രീക്ക് തന്നെ അവസാനിച്ചിട്ടുണ്ട്. അതായത് കഴിഞ്ഞ 9 മത്സരങ്ങളിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയിരുന്നു.തുടർച്ചയായി 9 മത്സരങ്ങളിൽ ഗോൾ നേടിയ കുതിപ്പാണ് ഇപ്പോൾ അവസാനിച്ചിട്ടുള്ളത്.
⛔️ Ronaldo's impressive goalscoring streak ends at 9 consecutive games as Al-Nassr go down 1-0 in their ACL QF 1st leg against Al-Ain of UAE.
— MessivsRonaldo.app (@mvsrapp) March 4, 2024
Second leg next Monday in Riyadh. pic.twitter.com/TOpxFJABUa
ഇനി അടുത്ത തിങ്കളാഴ്ച റിയാദിൽ വെച്ചുകൊണ്ടാണ് രണ്ടാം പാദ പോരാട്ടം അരങ്ങേറുക. മത്സരത്തിൽ വിജയം അൽ നസ്റിന് അനിവാര്യമാണ്. അതിനുമുൻപ് അൽ റെയ്ദിനെതിരെ ഒരു മത്സരം അൽ നസ്ർ കളിക്കുന്നുണ്ട്. ആ മത്സരത്തിൽ ക്രിസ്റ്റ്യാനോ മികച്ച പ്രകടനം നടത്തും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 20 സൗദി ലീഗ് മത്സരങ്ങളിൽ നിന്ന് 22 ഗോളുകളും ഒമ്പത് അസിസ്റ്റുകളും ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.