850 കരിയർ ഗോളുകൾ, പുതിയ റെക്കോർഡ് കുറിച്ച് റൊണാൾഡോ.
ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു അൽ നസ്ർ വിജയിച്ചത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഒരു ഗോളിന് പുറമേ രണ്ട് അസിസ്റ്റുകളും റൊണാൾഡോ നേടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി റൊണാൾഡോ ഉജ്ജ്വല പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്നലത്തെ ഗോളോടുകൂടി ഒരു അപൂർവ്വ റെക്കോർഡ് റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്.അതായത് ആകെ തന്റെ കരിയറിൽ 850 ഗോളുകൾ പൂർത്തിയാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞു.ഫുട്ബോൾ ചരിത്രത്തിൽ 850 ഗോളുകൾ നേടുന്ന ആദ്യത്തെ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഒഫീഷ്യൽ ഗോളുകളുടെ കണക്കുകളാണ് ഇത്.പുതിയ ഒരു നാഴികക്കല്ലാണ് റൊണാൾഡോ പിന്നിട്ടിരിക്കുന്നത്.
Real Madrid—450 ⚽
— B/R Football (@brfootball) September 2, 2023
Man Utd— 145 ⚽
Juventus—101 ⚽
Sporting—5 ⚽
Al-Nassr—26 ⚽
Portugal—123 ⚽
Cristiano Ronaldo becomes the first player to reach 850 career goals 😤 pic.twitter.com/aYfZZ0Huxh
ഇതിൽ റയൽ മാഡ്രിഡിന് വേണ്ടിയാണ് റൊണാൾഡോ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളത്.റയൽ കരിയറിൽ 450 ഗോളുകൾ റൊണാൾഡോ നേടി. മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി 145 ഗോളുകളും യുവന്റസിന് വേണ്ടി 101 ഗോളുകളും റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്.സ്പോർട്ടിങ് 5, അൽ നസ്ർ 26, പോർച്ചുഗൽ 123 ഗോളുകൾ എന്നിങ്ങനെയാണ് മറ്റു കണക്കുകൾ. ഇപ്പോഴും മികച്ച ഫോമിൽ കളിക്കുന്ന റൊണാൾഡോ ഈ കണക്കുകൾ വർധിപ്പിക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഇല്ല.