200 മില്യൺ ഞാൻ ചിലവഴിച്ചു,അറിയുന്നത് Siiuu പറയാൻ മാത്രം : ക്രിസ്റ്റ്യാനോക്കെതിരെ വിമർശനം!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിൽ ഒരു മികച്ച തുടക്കം ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടില്ല. രണ്ട് മത്സരങ്ങളാണ് ക്രിസ്റ്റ്യാനോ കളിച്ചിട്ടുള്ളത്.ഗോളോ അസിസ്റ്റോ ഇതുവരെ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

മാത്രമല്ല കഴിഞ്ഞ സൗദി അറേബ്യൻ സൂപ്പർ കപ്പ് സെമി ഫൈനൽ മത്സരത്തിൽ അൽ നസ്ർ അൽ ഇത്തിഹാദിനോട് പരാജയപ്പെട്ടിരുന്നു. ഇതോടെ ഫൈനൽ കാണാതെ അൽ നസ്ർ പുറത്താവുകയും ചെയ്തിരുന്നു. ആ മത്സരത്തിൽ റൊണാൾഡോക്ക് ഒരു ഗോളവസരം ലഭിച്ചിരുന്നുവെങ്കിലും അത് ഗോളാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.അൽ നസ്ർ പരിശീലകൻ റൂഡി ഗാർഷ്യ ഇത് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

അൽ ഇത്തിഹാദിനെതിരെ പരാജയപ്പെട്ടതിനുശേഷം പുറത്തേക്ക് വന്ന ഒരു വീഡിയോ ഇപ്പോൾ വൈറലായിട്ടുണ്ട്.അതായത് ഒരു വ്യക്തി ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിമർശിക്കുന്നതും പരിഹസിക്കുന്നതുമാണ് ആ വീഡിയോയിൽ.” ക്രിസ്റ്റ്യാനോ ക്ലബ്ബിൽ നിന്നും പുറത്തു പോകട്ടെ.. ഞാൻ 200 മില്യൺ യൂറോയാണ് അദ്ദേഹത്തിന് വേണ്ടി ചിലവഴിച്ചത്. എന്നിട്ട് അദ്ദേഹത്തിന് Siuuu എന്ന് പറയാൻ മാത്രമറിയാം. അതൊരിക്കലും അംഗീകരിക്കാൻ കഴിയില്ല ” ഇതായിരുന്നു ആ വ്യക്തി പറഞ്ഞിരുന്നത്.

അൽ നസ്ർ ക്ലബ്ബുമായി വളരെയധികം അടുത്ത ബന്ധമുള്ള ഒരു വ്യക്തിയാണ് അതെന്നാണ് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ ആ വ്യക്തി ആരാണ് എന്നുള്ളതിൽ കൂടുതൽ വ്യക്തതകൾ ഇനിയും കൈവരേണ്ടതുണ്ട്. എന്നിരുന്നാലും റൊണാൾഡോക്ക് തിളങ്ങാൻ കഴിയാത്തതിലുള്ള നിരാശ ആ വ്യക്തിയുടെ വാക്കുകളിൽ നിന്നും വളരെയധികം പ്രകടമാണ്.

Leave a Reply

Your email address will not be published. Required fields are marked *