സൗദി ലീഗ് ഗോൾഡൻ ബൂട്ട്, അതിവേഗം കുതിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ!
ഇന്നലെ സൗദി അറേബ്യൻ പ്രോ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ അൽ നസ്റിന് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അൽ നസ്ർ ദമാക്ക് എഫ്സിയേ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മത്സരത്തിൽ അൽ നസ്റിന്റെ വിജയശിൽപി.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ റൊണാൾഡോ ഹാട്രിക്ക് കരസ്ഥമാക്കുകയായിരുന്നു.പതിനെട്ടാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് റൊണാൾഡോ ഗോൾവേട്ടക്ക് തുടക്കം കുറിച്ചത്.പിന്നീട് 23,44 മിനുട്ടുകളിൽ റൊണാൾഡോ ഗോൾ കണ്ടെത്തുകയായിരുന്നു. തന്റെ കരിയറിലെ 62ആം ഹാട്രിക്കാണ് റൊണാൾഡോ കരസ്ഥമാക്കിയിട്ടുള്ളത്.
മാത്രമല്ല ഗോൾ വേട്ടയുടെ കാര്യത്തിൽ ഇപ്പോൾ റൊണാൾഡോ അതിവേഗം കുതിക്കുകയാണ്. സൗദി അറേബ്യൻ ലീഗിൽ ആകെ 5 മത്സരങ്ങളാണ് റൊണാൾഡോ കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 10 ഗോൾ പങ്കാളിത്തം വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.8 ഗോളുകളും രണ്ട് അസിസ്റ്റുകളും ആണ് റൊണാൾഡോ കരസ്ഥമാക്കിയിട്ടുള്ളത്.
മാത്രമല്ല സൗദി ലീഗിലെ ടോപ്പ് സ്കോറർമാരുടെ പട്ടികയിൽ റൊണാൾഡോ അതിവേഗം മുന്നോട്ടു വരികയാണ്.8 ഗോളുകൾ നേടിയ റൊണാൾഡോ ഇപ്പോൾ നാലാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു. 13 ഗോളുകൾ നേടിയിട്ടുള്ള അൽ നസ്ർ താരമായ ടാലിസ്ക്കയാണ് ഒന്നാം സ്ഥാനത്ത്.ഇത് മറികടക്കാൻ റൊണാൾഡോ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല