സൗദി ലീഗ് എന്നിലൂടെ വളരുന്നു,താരങ്ങൾ എന്നെ ഫോളോ ചെയ്യും എന്നറിയാം : CR7

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതോടെയാണ് സൗദി അറേബ്യൻ ലീഗ് ഏറെ പ്രശസ്തി കൈവരിക്കുന്നത്.എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് നിരവധി സൂപ്പർ താരങ്ങളെ സൗദി അറേബ്യ സ്വന്തമാക്കി.ഇപ്പോൾ നെയ്മർ ജൂനിയറും ബെൻസിമയും സാഡിയോ മാനെയുമൊക്കെ സൗദി അറേബ്യയുടെ താരങ്ങളാണ്. ഇപ്പോഴും കൂടുതൽ താരങ്ങൾ സൗദിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.

ഇതിന്റെ ക്രെഡിറ്റ് തനിക്ക് തന്നെയാണ് എന്ന് അവകാശപ്പെട്ടിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി ലീഗ് തന്നിലൂടെ വളരുന്നുവെന്നും താരങ്ങൾ തന്നെ ഫോളോ ചെയ്യുമെന്നുള്ളത് അറിയാമായിരുന്നുവെന്നുമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിട്ടുള്ളത്. തന്റെ യൂട്യൂബ് ചാനലിൽ റിയോ ഫെർഡിനാന്റുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റൊണാൾഡോ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എന്റെ കാരണത്താലാണ് സൗദി ലീഗ് വികസിച്ചത് എന്നുള്ളത് എനിക്കറിയാം.ഞാൻ ഇനിയും ഈ ലീഗിനെ ഇമ്പ്രൂവ് ചെയ്യും. താരങ്ങൾ എന്നെ ഫോളോ ചെയ്യുമെന്ന് എനിക്ക് അറിയാമായിരുന്നു.എല്ലാ ലീഗുകളും വ്യത്യസ്തമാണ്.ആളുകൾ പലപ്പോഴും അവർക്ക് അറിയുന്നതിനേക്കാൾ കൂടുതൽ സംസാരിക്കുന്നു. ഇവിടെ കളിക്കുന്ന മറ്റു താരങ്ങളോട് ചോദിച്ചു നോക്കൂ,ഈ ലീഗ് ഒരിക്കലും എളുപ്പമാണെന്ന് അവർ പറയില്ല. വളരെയധികം ബുദ്ധിമുട്ടുള്ള ലീഗാണ് ഇത്. കൂടാതെ വളരെയധികം ചൂടുള്ള കാലാവസ്ഥയാണ് ഇവിടുത്തെത്.നിലവിൽ സൗദിയിലേക്ക് നല്ല ഒരു ലെവലിലാണ്. അത് ഇപ്പോഴും വളർന്നുകൊണ്ടിരിക്കുകയാണ് “ഇതാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.

സൗദിയിൽ ഒരു കിരീടം പോലും നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് വാസ്തവം. എല്ലാ മേഖലയിലും അൽ ഹിലാലാണ് ആധിപത്യം പുലർത്തുന്നത്. അതേസമയം റൊണാൾഡോ ഈ സീസണിൽ സൗഹൃദ മത്സരം ഉൾപ്പെടെ നാല് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 4 ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി കൊണ്ട് മിന്നുന്ന ഫോമിൽ തുടരുകയാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *