സൗദി ലീഗൊന്ന് കണ്ടു നോക്കിയാൽ മതിയാകും: വിമർശനങ്ങളോട് പ്രതികരിച്ച് പോർച്ചുഗീസ് സൂപ്പർ താരം!
നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിനു വേണ്ടിയാണ് പോർച്ചുഗീസ് സൂപ്പർ താരമായ റൂബൻ നെവസ് കളിച്ചുകൊണ്ടിരിക്കുന്നത്. മുൻപേ പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവ്സിന്റെ താരമായിരുന്നു ഇദ്ദേഹം. പിന്നീടാണ് സൗദിയിലേക്ക് എത്തിയത്.പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടിയും താരം കളിക്കുന്നുണ്ട്.ഈ വേളയിൽ സൗദി ലീഗിനെ കുറിച്ച് താരം ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.
അതായത് സൗദി ലീഗ് യൂറോപ്യൻ ലീഗുകളെക്കാൾ മോശമായതാണോ എന്ന് ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയിട്ടുള്ളത്.സൗദി ലീഗ് മോശമാണെന്ന് കരുതുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ അവരെ മത്സരങ്ങൾ കാണാൻ വേണ്ടി താൻ ക്ഷണിക്കുകയാണ് എന്നാണ് നെവസ് ഇതിന്റെ മറുപടിയായി കൊണ്ട് നൽകിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” സൗദി ഫുട്ബോളിന് നിലവാരം കുറവാണ് എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവരെ സൗദി ലീഗ് കാണാൻ വേണ്ടി ഞാൻ ക്ഷണിക്കുകയാണ്. ഞാൻ ഇംഗ്ലണ്ടിൽ ഓടിയതിനേക്കാൾ കൂടുതൽ സൗദിയിൽ ഓടേണ്ടി വരുന്നു. എന്റെ സ്റ്റാറ്റിസ്റ്റിക്സ് നോക്കിയാൽ നിങ്ങൾക്ക് അത് മനസ്സിലാകും. നിലവിൽ ഞാൻ മികച്ച ഫിസിക്കൽ കണ്ടീഷനിലാണ് ഉള്ളത്. സൗദി അറേബ്യയിൽ കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയും അങ്ങനെ തന്നെയാണ് “ഇതാണ് പോർച്ചുഗൽ താരം പറഞ്ഞിട്ടുള്ളത്.
സൗദി അറേബ്യയിൽ കളിക്കുന്ന ഒരുപാട് താരങ്ങൾ തങ്ങളുടെ ദേശീയ ടീമുകൾക്ക് വേണ്ടിയും കളിക്കുന്നുണ്ട്. അതിൽ എടുത്തു പറയേണ്ടത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ തന്നെയാണ്. മിന്നുന്ന ഫോമിലാണ് താരം തുടരുന്നത്.ഈ സീസണിൽ പോർച്ചുഗല്ലിന് അൽ നസ്റിന് വേണ്ടിയും കളിച്ച എല്ലാ മത്സരങ്ങളിലും ഗോൾ നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.