സൗദി ഒരുങ്ങുന്നത് ലോകം കണ്ട ഏറ്റവും വലിയ വേൾഡ് കപ്പിന്,വീഡിയോ പുറത്ത് വിട്ട് ക്രിസ്റ്റ്യാനോ!

കഴിഞ്ഞ 2022ലെ വേൾഡ് കപ്പിന് ആദ്യത്തെ വഹിച്ചത് ഏഷ്യൻ രാജ്യമായ ഖത്തറാണ്.ഇനി അടുത്ത വേൾഡ് കപ്പ് അമേരിക്കയിലാണ് നടക്കുന്നത്. അതിനു ശേഷം 2030ലെ വേൾഡ് കപ്പ് 6 രാജ്യങ്ങളിൽ വച്ചുകൊണ്ടാണ് അരങ്ങേറുന്നത്. പ്രധാനമായും സ്പെയിനാണ് അതിന് ആതിഥേയത്വം വഹിക്കുന്നത്. 2034ലെ വേൾഡ് കപ്പ് സൗദി അറേബ്യക്കാണ് ലഭിക്കുക.

ഇക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെങ്കിലും ബിഡ് റേസിൽ സൗദിയാണ് മുന്നിട്ടുനിൽക്കുന്നത്. കൂടാതെ വേൾഡ് കപ്പുമായി ബന്ധപ്പെട്ട ഒരു വീഡിയോ അവർ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ളവർ ഇതിൽ പങ്കാളികളായിട്ടുണ്ട്. സൗദിയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്റ്റേഡിയങ്ങളുടെ ഗ്രാഫിക് ചിത്രീകരണമാണ് അവർ നടത്തിയിട്ടുള്ളത്.

ലോകം കണ്ട ഏറ്റവും വലിയ വേൾഡ് കപ്പിനാണ് സൗദി ഒരുങ്ങുന്നത് എന്ന് പറയേണ്ടിവരും. 5 നഗരങ്ങളിലായി 15 സ്റ്റേഡിയങ്ങൾ നിർമ്മിക്കാൻ അവർ തീരുമാനിച്ചിട്ടുണ്ട്. ഓൾറെഡി നിർമ്മിച്ച സ്റ്റേഡിയങ്ങളും അതിലുണ്ട്.ഗംഭീരമായ ഡിസൈനുകളാണ് ഈ സ്റ്റേഡിയങ്ങളിൽ വരുന്നത്. റിയാദിലെ പ്രധാനപ്പെട്ട സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 92760 ആണ്. അതായത് ഏകദേശം ഒരു ലക്ഷത്തോളം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു സ്റ്റേഡിയമാണ് അവർ തയ്യാറാക്കുന്നത്.2029ഓട് കൂടി ഇതിന്റെ പണി പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എല്ലാ തരത്തിലും അത്യാധുനിക സൗകര്യങ്ങളായിരിക്കും സൗദി അറേബ്യ വരുന്ന വേൾഡ് കപ്പിന് വേണ്ടി ഒരുക്കുക.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള വ്യക്തികൾ ഇത് പ്രമോട്ട് ചെയ്യാനും ഉണ്ടാകും.ചുരുക്കത്തിൽ ഏറ്റവും മികച്ച രീതിയിൽ വേൾഡ് കപ്പ് സംഘടിപ്പിക്കാനാണ് സൗദി ഇപ്പോൾ തീരുമാനച്ചിട്ടുള്ളത്.ഫുട്ബോളിനെ വളർത്തിയെടുക്കാൻ വേണ്ടി വലിയ രൂപത്തിലുള്ള ഇൻവെസ്റ്റ്മെന്റ് ആണ് നിലവിൽ സൗദി നടത്തിക്കൊണ്ടിരിക്കുന്നത്.ക്രിസ്റ്റ്യാനോയും നെയ്മറും ബെൻസിമയുമൊക്കെ സൗദിയിൽ എത്തിയത് ഇതിന്റെ ഭാഗമായി കൊണ്ട് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *