സൗദിയുടെ പണമൊഴുക്കൽ അവസാനിച്ചു,ഇനി ലക്ഷ്യം ക്വാളിറ്റി താരങ്ങൾ മാത്രം :സൗദി ചീഫ്.
കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിൽ എത്തിയത്. തുടർന്ന് കഴിഞ്ഞ സമ്മറിൽ നിരവധി സൂപ്പർതാരങ്ങൾ സൗദി അറേബ്യയിൽ എത്തി. ഈ താരങ്ങൾക്ക് വേണ്ടി ആകെ 754 മില്യൻ പൗണ്ട് ആണ് സൗദി ചെലവഴിച്ചത്. മാത്രമല്ല വലിയ സാലറി വർക്ക് നൽകുന്നുമുണ്ട്. നെയ്മർ അടക്കമുള്ള താരങ്ങൾ ഇപ്പോൾ സൗദിയുടെ താരങ്ങളാണ്.
എന്നാൽ സൗദിയുടെ ഫുട്ബോൾ ഡയറക്ടറായ എമിനാലോ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതകൾ നൽകിയിട്ടുണ്ട്.വരുന്ന ജനുവരിയിൽ ഒരുപാട് പണം ഒന്നും സൗദി ഒഴുക്കില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഒരുപാട് സൂപ്പർതാരങ്ങളെ കൊണ്ടുവരുന്നതിന് പകരം ഹൈ ക്വാളിറ്റിയുള്ള താരങ്ങളിൽ മാത്രം ശ്രദ്ധ പതിപ്പിക്കുമെന്ന് ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.സൗദി ചീഫിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Saudi teams will only target top quality in future, but sights still set on Salah and Sancho https://t.co/eCl2WnLMsj
— Mark Ogden (@MarkOgden_) November 16, 2023
“ഇനി ഹൈ ലെവലിൽ ഉള്ള,ക്വാളിറ്റി താരങ്ങളെ മാത്രമായിരിക്കും ജനുവരിയിൽ കൊണ്ടുവരിക.കഴിഞ്ഞ സമ്മറിലെതുപോലെ ജനുവരി ബിസി ആയിരിക്കില്ല എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.കാരണം സൗദിയുടെ ജോലി പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. വളരെയധികം അഗ്രസീവും തീവ്രത നിറഞ്ഞതുമായിരുന്നു.ഇനി വേണ്ടത് വർക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. ട്രെയിനിങ് ഫെസിലിറ്റികൾ ഇമ്പ്രൂവ് ചെയ്യിക്കണം. മാത്രമല്ല അഡാപ്റ്റ് ആവാനും പെർഫോം ചെയ്യാനും ഈ താരങ്ങൾക്ക് അവസരം നൽകുകയും വേണം ” ഇതാണ് സൗദി ചീഫ് പറഞ്ഞിട്ടുള്ളത്.
സാഞ്ചോ,മോഡ്രിച്ച്,ലെവന്റോസ്ക്കി തുടങ്ങിയ സൂപ്പർതാരങ്ങളെ ജനുവരിയിൽ സൗദി സ്വന്തമാക്കും എന്നുള്ള റൂമറുകൾ ഒക്കെ സജീവമാണ്. പക്ഷേ കഴിഞ്ഞ സമ്മറിലെ ഇതുപോലെ നിരവധി താരങ്ങളെ വാങ്ങിക്കൂട്ടാൻ സാധ്യതയില്ല. ഇപ്പോഴും മികച്ച രീതിയിൽ കളിച്ചുകൊണ്ടിരിക്കുന്ന, ഭാവിയിലും ഉപകാരപ്പെടുന്ന കോളിറ്റി താരങ്ങളെ മാത്രമായിരിക്കും സൗദി ഇനി കൊണ്ടുവരിക.