സൗദിയിൽ വരാനിരിക്കുന്ന പ്രോജക്ടുകളുടെയെല്ലാം അംബാസിഡർ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് : വമ്പൻ പ്രഖ്യാപനവുമായി വലീദ്.

തകർപ്പൻ പ്രകടനമാണ് സൗദി അറേബ്യയിൽ ഈ സീസണിലും ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്.ഈ സീസണിൽ ആകെ 25 ഗോളുകൾ അദ്ദേഹം പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. കൂടാതെ 10 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.അങ്ങനെ അസാധാരണമായ ഒരു പ്രകടനം തന്നെയാണ് അദ്ദേഹം ഇപ്പോൾ പുറത്തെടുക്കുന്നത്. 38 കാരനായ താരം ഓരോ ദിവസം കൂടുന്തോറും പ്രകടനം മെച്ചപ്പെടുത്തുകയാണ്.

അൽ നസ്ർ താരമായ വലീദ് അബ്ദുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സൗദി അറേബ്യയിലും അൽ നസ്റിലും വരാനിരിക്കുന്ന പ്രോജക്ടുകളുടെ അംബാസിഡർ ആയിക്കൊണ്ട് ഇവർ പരിഗണിക്കുന്നത് ക്രിസ്ത്യാനോ റൊണാൾഡോയെയാണ്.റൊണാൾഡോ സൗദിയെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.വലീദിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിൽ വളരെയധികം കംഫർട്ടബിൾ ആണ്. ദൈവത്തിന്റെ വിധിയുണ്ടെങ്കിൽ ഞങ്ങളുടെ വരുന്ന പ്രോജക്ടുകളുടെയെല്ലാം അംബാസഡർ ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരിക്കും.ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയെ വളരെയധികം സ്നേഹിക്കുന്നുണ്ട്. അത് പലരും പറയാതെ പോകുന്നു. പക്ഷേ അത് വളരെ മികച്ച ഒരു കാര്യമാണ് ” ഇതാണ് വലീദ് പറഞ്ഞിട്ടുള്ളത്.

ഏതായാലും റൊണാൾഡോ സാധ്യമാകുന്ന കാലമത്രയും സൗദി അറേബ്യയിൽ കളിക്കാനുള്ള സാധ്യതകളാണ് ഇവിടെ കാണാൻ കഴിയുന്നത്.അദ്ദേഹം സൗദിയിൽ വളരെയധികം സന്തുഷ്ടനാണ്. ഇന്ന് നടക്കുന്ന മത്സരത്തിൽ അൽ നസ്റും അൽ ശബാബും തമ്മിലാണ് ഏറ്റുമുട്ടുന്നത്. മത്സരത്തിൽ റൊണാൾഡോ തന്നെയാണ് അൽ നസ്‌റിന്റെ വജ്രയുധം.

Leave a Reply

Your email address will not be published. Required fields are marked *