സൗദിയിലും ക്രിസ്റ്റ്യാനോയെ വിടാതെ മെസ്സി,കട്ടക്കലിപ്പിലായി താരം.
ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിന് തോൽവി വഴങ്ങേണ്ടി വന്നിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അൽ ഇത്തിഹാദ് നസ്റിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന് ഇമ്പാക്ട് ഒന്നും സൃഷ്ടിക്കാൻ സാധിക്കാതെ പോവുകയായിരുന്നു.
മത്സരശേഷം കടുത്ത നിരാശയിലാണ് റൊണാൾഡോ കളം വിട്ടത്. എന്തെന്നാൽ ഈ പരാജയത്തോടെ കൂടി അൽ നസ്റിന് ഒന്നാം സ്ഥാനം നഷ്ടമായിരുന്നു. നിലവിൽ അൽ ഇത്തിഹാദാണ് ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഈ മത്സരം അവസാനിച്ചതിനുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇത്തിഹാദ് ആരാധകർ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.ക്രിസ്റ്റ്യാനോയുടെ ചിരവൈരിയായ ലയണൽ മെസ്സിയുടെ പേര് ചാന്റ് ചെയ്തു കൊണ്ടാണ് എതിർ വിഭാഗം ആരാധകർ റൊണാൾഡോയെ പ്രകോപിപ്പിച്ചത്.
CR7 FURIOSO 😳
— TNT Sports Argentina (@TNTSportsAR) March 9, 2023
Cristiano Ronaldo mostró toda su bronca tras perder el clásico en Arabia Saudita y retirarse al grito de "Meeessi, Meeessi"
📹 alaa_saeed88 pic.twitter.com/caUjCSbSh1
ഈ പ്രകോപനത്തിൽ റൊണാൾഡോ വീഴുകയും ചെയ്തു. അതായത് തന്റെ ദേഷ്യം അദ്ദേഹം ആ സമയത്ത് തന്നെ പ്രകടിപ്പിച്ചു. നിലത്ത് കിടന്നിരുന്ന വാട്ടർ ബോട്ടിലുകൾ തട്ടിത്തെറിപ്പിച്ചു കൊണ്ടാണ് റൊണാൾഡോ ദേഷ്യം പുറത്തു കാണിച്ചത്. മാത്രമല്ല വളരെ നിരാശനായി കൊണ്ട് റൊണാൾഡോ എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ടായിരുന്നു.
ഏതായാലും സൗദി അറേബ്യയിലും റൊണാൾഡോ രക്ഷയില്ല എന്ന് തന്നെയാണ് ഈ സംഭവവികാസങ്ങൾ തെളിയിക്കുന്നത്.ലയണൽ മെസ്സിയുടെ പേര് തന്നെ സൗദിയിലും റൊണാൾഡോയെ വേട്ടയാടുകയാണ്.കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നിന്ന് ഗോളുകളോ അസിസ്റ്റുകളോ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ല. അദ്ദേഹം ഉടൻ തന്നെ വിമർശകരുടെ വായ അടപ്പിക്കുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.