സലാ സൗദിയിലേക്ക്? എപ്പോ വേണമെങ്കിലും വരാമെന്ന് ഡയറക്ടർ!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർതാരമായ മുഹമ്മദ് സലായെ സ്വന്തമാക്കാൻ സൗദി അറേബ്യൻ വമ്പൻമാരായ അൽ ഇത്തിഹാദ് കഠിനമായ പരിശ്രമങ്ങൾ നടത്തിയിരുന്നു.215 മില്യൺ പൗണ്ട് എന്ന ലോക റെക്കോർഡ് തുക അദ്ദേഹത്തിന് വേണ്ടി ഇത്തിഹാദ് വാഗ്ദാനം ചെയ്തിരുന്നു.എന്നാൽ അദ്ദേഹത്തെ വിട്ടു നൽകാൻ ലിവർപൂൾ ഒരുക്കമായിരുന്നില്ല. തുടർന്ന് സലാ ലിവർപൂളിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ സൗദി അറേബ്യ തങ്ങളുടെ സ്വപ്നം ഉപേക്ഷിച്ചിട്ടില്ല.സലായെ കൊണ്ടുവരാൻ തന്നെയാണ് അവരുടെ ഉദ്ദേശം.2024ൽ ഒരു വലിയ ഓഫർ നൽകിക്കൊണ്ട് അദ്ദേഹത്തെ കൊണ്ടുവരാനാണ് സൗദിയുടെ പദ്ധതികൾ.സലാക്ക് എപ്പോ വേണമെങ്കിലും ഇങ്ങോട്ട് വരാമെന്ന് സൗദി അറേബ്യൻ ലീഗിന്റെ ഡയറക്ടറായ മൈക്കൽ എമിനാലോ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Saudi Pro League director Michael Emenalo is a big admirer of Mohamed Salah 👀
— GOAL News (@GoalNews) October 11, 2023
“സലാക്ക് ഇവിടേക്ക് എപ്പോ വേണമെങ്കിലും വരാം. ഏത് സമയത്തും ഞങ്ങൾ അദ്ദേഹത്തെ സ്വീകരിക്കും.പക്ഷേ ഞങ്ങൾ ഒരിക്കലും സമ്മർദം ചെലുത്തില്ല. ആർക്കെങ്കിലും ഇവിടെയൊക്കെ വന്നുകൊണ്ട് വർക്ക് ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ അത് തീർത്തും പ്രൊഫഷണലായ രീതിയിലും മാന്യമായ രീതിയിലുമായിരിക്കണം. തീർച്ചയായും സൂപ്പർതാരങ്ങൾ ഇങ്ങോട്ട് വരുന്നതിൽ ഞങ്ങൾ വളരെയധികം ഹാപ്പിയാണ്. മുഹമ്മദ് സലാ എന്റെ പേഴ്സണൽ ഫേവറേറ്റ് കൂടിയാണ് ” ഇതാണ് സൗദി ലീഗിന്റെ ഡയറക്ടർ പറഞ്ഞിട്ടുള്ളത്.
2025ൽ സലായുടെ ലിവർപൂളുമായുള്ള കോൺട്രാക്ട് അവശേഷിക്കും. ഈ കോൺട്രാക്ട് അദ്ദേഹം പുതുക്കാൻ താല്പര്യപ്പെടുന്നില്ലെങ്കിൽ താരത്തെ അടുത്ത സമ്മറിൽ കൈവിടാൻ തന്നെയായിരിക്കും ലിവർപൂളിന്റെ തീരുമാനം. അതുവഴി സാമ്പത്തികമായി നേട്ടമുണ്ടാക്കാൻ ലിവർപൂളിന് സാധിക്കും. ഈ സീസണിൽ ലിവർപൂളിന് വേണ്ടി തകർപ്പൻ പ്രകടനമാണ് സലാ നടത്തിക്കൊണ്ടിരിക്കുന്നത്.