വർഷങ്ങളുടെ കാത്തിരിപ്പാണ്,ഒടുവിൽ ക്രിസ്റ്റ്യാനോക്ക് ഇരട്ട അസിസ്റ്റ്.
ഇന്നലെ സൗദി അറേബ്യൻ പ്രോ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ അൽ നസ്റിന് സാധിച്ചിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അൽ നസ്ർ അൽ താവൂനെ പരാജയപ്പെടുത്തിയത്.അൽ നസ്റിന് വേണ്ടി ഗരീബ്,മാഡു എന്നിവരാണ് ഗോളുകൾ നേടിയിട്ടുള്ളത്.ഇതോട് കൂടി അൽ നസ്ർ ലീഗിൽ ഒന്നാം സ്ഥാനത്താണ് ഉള്ളത്.
ഈ മത്സരത്തിൽ തിളങ്ങിയത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. ഗോളുകൾ നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇരട്ട അസിസ്റ്റുകൾ നേടി കൊണ്ടാണ് റൊണാൾഡോ തന്റെ മികവ് തെളിയിച്ചത്. അതിൽ ആദ്യം നൽകിയ അസിസ്റ്റ് ക്രിസ്റ്റ്യാനോയുടെ മികവ് വിളിച്ചറിയിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇതോടുകൂടി അൽ നസ്റിന് വേണ്ടി അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റുകളും ആകെ പൂർത്തിയാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.
⚠️ | QUICK STAT
— Sofascore (@SofascoreINT) February 17, 2023
Cristiano Ronaldo provided two assists v Al-Taawoun today, which is the first time he provided two assists in one match since 29 September 2018 (Juventus 3-1 Napoli).
Finisher turned provider to lead Al-Nassr to a 2-1 win that puts them top of the league! 💫 pic.twitter.com/nfQG6k4a19
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട അസിസ്റ്റുകൾ നേടിയത് ഇപ്പോൾ ദീർഘകാലത്തിനുശേഷമാണ്.അതായത് 2018 സെപ്റ്റംബർ മാസത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതിന് മുൻപ് അവസാനമായി ഇരട്ട അസിസ്റ്റുകൾ കരസ്ഥമാക്കിയിരുന്നത്. അന്ന് നാപോളിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് യുവന്റസ് പരാജയപ്പെടുത്തുകയായിരുന്നു.ആ മത്സരത്തിലാണ് റൊണാൾഡോയുടെ രണ്ട് അസിസ്റ്റുകൾ പിറന്നത്.
അതിനുശേഷം ഇപ്പോഴാണ് റൊണാൾഡോ രണ്ട് അസിസ്റ്റുകൾ നേടുന്നത്. അതേസമയം കഴിഞ്ഞ മത്സരത്തിൽ നാലു ഗോളുകൾ നേടിക്കൊണ്ട് ക്രിസ്റ്റ്യാനോ തന്റെ മികവ് തെളിയിച്ചിരുന്നു. അധികം സമയമെടുക്കാതെ റൊണാൾഡോ സൗദി അറേബ്യൻ ലീഗിൽ അഡാപ്ട്ടായത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.