വർക്കൗട്ടും ഡാൻസും ഒരുമിച്ച്,ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വീഡിയോ വൈറൽ!

38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. സാധാരണ രൂപത്തിൽ താരങ്ങൾ വിരമിക്കൽ പ്രഖ്യാപിക്കുന്ന ഒരു സമയമാണ് ഈ പ്രായമൊക്കെ. പക്ഷേ റൊണാൾഡോ അതിനുള്ള സൂചനകൾ നൽകിയിട്ടു പോലുമില്ല എന്നത് മാത്രമല്ല ഇപ്പോഴും തകർപ്പൻ ഫോമിലാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.

തന്റെ ശാരീരിക ക്ഷമത നിലനിർത്തുന്നതിൽ വളരെയധികം ജാഗ്രത പുലർത്തുന്ന താരമാണ് റൊണാൾഡോ. തന്റെ ശരീരത്തിന്റെ കാര്യത്തിൽ എപ്പോഴും സൂക്ഷ്മത റൊണാൾഡോ പുലർത്താറുണ്ട്.ഭക്ഷണത്തിന്റെ കാര്യത്തിലും വർക്ക് ഔട്ടിന്റെ കാര്യത്തിലും റൊണാൾഡോ ഒരിക്കലും ഇളവുകൾ വരുത്താറില്ല. അതുകൊണ്ട് തന്നെയാണ് ക്രിസ്റ്റ്യാനോ ഇപ്പോഴും മികച്ച താരമായിട്ടുണ്ട് തുടരുന്നത്.

കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാമിൽ അദ്ദേഹം ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹം വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോ ആണ് ഉള്ളത്. അതോടൊപ്പം തന്നെ അദ്ദേഹം രസകരമായ രീതിയിൽ ഡാൻസും ചെയ്യുന്നുണ്ട്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നിലവിൽ ഇറ്റലിയിലാണ് ക്രിസ്റ്റ്യാനോ ഉള്ളത്.പങ്കാളിയായ ജോർജിനക്കൊപ്പം വെക്കേഷൻ ചിലവഴിക്കാൻ വേണ്ടിയാണ് റൊണാൾഡോ ഇറ്റലിയിൽ എത്തിയിരിക്കുന്നത്.

അധികം വൈകാതെ പ്രീ സീസൺ മത്സരങ്ങൾക്ക് വേണ്ടി സൗദി അറേബ്യയിലേക്ക് യാത്ര തിരിക്കും. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്കെതിരെ അൽ നസ്ർ ഒരു സൗഹൃദ മത്സരം കളിക്കുന്നുണ്ട്.കഴിഞ്ഞ സീസണിൽ ക്ലബ്ബിനുവേണ്ടി 19 മത്സരങ്ങൾക്ക് റൊണാൾഡോ 14 ഗോളുകൾ നേടിയിട്ടുണ്ട്.എന്നാൽ കിരീടങ്ങൾ ഒന്നും നേടാൻ സാധിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *