വൈദ്യുതി പ്രശ്നം,അൽ നസ്സ്റിന്റെ ഇന്നത്തെ മത്സരം നീട്ടിവെച്ചു!
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലേക്ക് എത്തിച്ചതിലൂടെ ലോകശ്രദ്ധ നേടിയ ക്ലബ്ബാണ് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ. സൗദി അറേബ്യൻ ലീഗിൽ ഇന്ന് തങ്ങളുടെ പന്ത്രണ്ടാം റൗണ്ട് പോരാട്ടത്തിന് വേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു അൽ നസ്സ്ർ ഉണ്ടായിരുന്നത്.എന്നാൽ ഈ മത്സരം ഇപ്പോൾ നീട്ടി വച്ചിട്ടുണ്ട്.
അൽ നസ്സ്ർ തന്നെയാണ് ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് ഫുട്ബോൾ ലോകത്തെ അറിയിച്ചിട്ടുള്ളത്. സ്റ്റേഡിയത്തിലെ വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാലാണ് ഈ മത്സരം നീട്ടി വെച്ചിട്ടുള്ളത്. ഇന്ന് രാത്രി 8:30നായിരുന്നു അൽ നസ്സ്റും അൽ തായിയും ഏറ്റുമുട്ടാൻ തീരുമാനിച്ചിരുന്നത്. ഈ മത്സരം നാളെ രാത്രി 8:30നാണ് നടക്കുക.
Due to heavy rain and weather conditions impacting the stadium’s electricity, we have been officially informed that tonight’s match against Al Ta'i is postponed for 24 hours.
— AlNassr FC (@AlNassrFC_EN) January 5, 2023
We apologise for any inconvenience caused to fans and wish everyone safe travels. https://t.co/TKIOQK8Oqo
അതായത് അവിടെ കനത്ത മഴയും അതുപോലെതന്നെ മോശം കാലാവസ്ഥയുമാണ് ഇപ്പോൾ ഉള്ളത്. അത് സ്റ്റേഡിയത്തിലെ വൈദ്യുതിയെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അധികൃതർ മത്സരം നീട്ടിവെക്കാൻ തീരുമാനിച്ചിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിൽ ഉണ്ടാവില്ല എന്നുള്ളത് നേരത്തെ തന്നെ എല്ലാവരും പുറത്തുവിട്ട ഒരു കാര്യമായിരുന്നു.
എന്നിരുന്നാൽ പോലും റൊണാൾഡോയുടെ ക്ലബ്ബ് എന്ന നിലക്ക് ആരാധകർ കാത്തിരുന്ന ഒരു മത്സരം കൂടിയായിരുന്നു ഇത്.ഏതായാലും മത്സരം നീട്ടിവെച്ചതിൽ അൽ നസ്സ്ർ ക്ലബ് ആരാധകരോട് മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്.