വീണ്ടും ഹാട്രിക്ക്,അമ്പരിപ്പിച്ച് ക്രിസ്റ്റ്യാനോ!
ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് അൽ നസ്ർ സ്വന്തമാക്കിയത്. എതിരില്ലാത്ത എട്ടു ഗോളുകൾക്കാണ് അബ്ഹയെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ റൊണാൾഡോ തന്നെയാണ് തിളങ്ങിയത്. ആദ്യ പകുതി മാത്രം കളിച്ച റൊണാൾഡോ 3 ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കുകയായിരുന്നു.
തുടർച്ചയായ രണ്ടാം മത്സരത്തിലാണ് റൊണാൾഡോ ഇപ്പോൾ ഹാട്രിക്ക് നേടുന്നത്. മത്സരത്തിന്റെ പതിനൊന്നാം മിനിട്ടിലും ഇരുപത്തിയൊന്നാം മിനിട്ടിലും റൊണാൾഡോ ഗോളുകൾ കണ്ടെത്തി.ഫ്രീകിക്കുകളിൽ നിന്നാണ് ആ ഗോളുകൾ നേടിയത്. പിന്നീട് മാനെയും സുലൈഹീമും നേടിയ ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് റൊണാൾഡോ ആയിരുന്നു.
⚽️ Ronaldo's goal tally 📈📈📈
— MessivsRonaldo.app (@mvsrapp) April 2, 2024
👉 29 league goals this season
👉 42 goals in all club comps
👉 56 total Al Nassr goals
👉 12 goals in 2024
👉 541 all time league goals
👉 757 all time club goals
👉 885 senior career goals pic.twitter.com/vAo7uIvjla
ആദ്യ പകുതിക്ക് ശേഷം റൊണാൾഡോയെ പിൻവലിച്ചു. അതിനുശേഷം ക്ലബ്ബ് മൂന്ന് ഗോളുകൾ നേടി. കരിയറിലെ 65ആം ഹാട്രിക്കാണ് റൊണാൾഡോ പൂർത്തിയാക്കിയിട്ടുള്ളത്.കരിയറിൽ 63 ഫ്രീകിക്ക് ഗോളുകളും റൊണാൾഡോ പൂർത്തിയാക്കി. ക്ലബ്ബ് കരിയറിൽ 757 ഗോളുകളും കരിയറിൽ ആകെ 885 ഗോളുകളും റൊണാൾഡോ പൂർത്തിയാക്കി കഴിഞ്ഞു.