വിമർശനങ്ങൾ അധികരിച്ചു, ബെൻസിമയുടെ ഇൻസ്റ്റഗ്രാം അപ്രത്യക്ഷമായത് എന്തുകൊണ്ട്?
സൗദി അറേബ്യൻ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒരു വലിയ തോൽവി അൽ ഇത്തിഹാദിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു അൽ ഇത്തിഹാദിനെ പരാജയപ്പെടുത്തിയത്.ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയിരുന്നു. അതേസമയം സൂപ്പർതാരമായ ബെൻസിമ മത്സരത്തിൽ ഒരു അസിസ്റ്റ് മാത്രമായിരുന്നു സ്വന്തമാക്കിയിരുന്നത്.
ബെൻസിമക്ക് ഇതൊരു മോശം സമയമാണ്.അവസാനമായി കളിച്ച നാലു മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. മാത്രമല്ല ഇത്തിഹാദിന് ഒരു മത്സരത്തിൽ മാത്രമാണ് വിജയം നേടാൻ കഴിഞ്ഞിട്ടുള്ളത്.സൗദിയിലേക്ക് ആറാം സ്ഥാനത്തേക്ക് ഇപ്പോൾ അവർ തരംതാഴ്ത്തപ്പെട്ടിട്ടുണ്ട്.അങ്ങനെ മോശം പ്രകടനമാണ് ക്ലബ്ബും നടത്തുന്നത്.
Cristiano Ronaldo and Karim Benzema catching up 🤗
— B/R Football (@brfootball) December 26, 2023
(via @SPL_EN)pic.twitter.com/GrmrMswCqs
അതിന്റെയൊക്കെ വിമർശനങ്ങൾ ഇപ്പോൾ ഏൽക്കേണ്ടിവരുന്നത് ബെൻസിമക്കാണ്.സൗദി അറേബ്യയിലെ ജേണലിസ്റ്റുകൾ തന്നെ അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട്.ആരാധകരും ബെൻസിമയും തമ്മിലുള്ള അകലം വർദ്ധിച്ചുവരുന്നു എന്നായിരുന്നു ഒരു ജേണലിസ്റ്റ് ആരോപിച്ചിരുന്നത്. ഇതിന് പിന്നാലെ കരീം ബെൻസിമയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായത് വലിയ രൂപത്തിൽ ചർച്ചയായിട്ടുണ്ട്.താരത്തിന്റെ 75 മില്യൺ ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇപ്പോൾ അപ്രത്യക്ഷമായിട്ടുണ്ട്. ഒന്നുകിൽ സസ്പെൻഡ് ചെയ്യപ്പെട്ടതാവാം, അല്ലെങ്കിൽ ഡിലീറ്റ് ചെയ്യപ്പെട്ടതാവാം.
ഇതേക്കുറിച്ച് ഒരുപാട് ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്.എത്രയും പെട്ടെന്ന് തന്റെ യഥാർത്ഥ മികവിലേക്ക് തിരിച്ചെത്തേണ്ടത് ബെൻസിമയെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായ ഒരു സമയമാണിത്.കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ആയിരുന്നു ബെൻസിമ സൗദി അറേബ്യയിൽ എത്തിയത്.ആകെ 20 മത്സരങ്ങൾ കളിച്ച അദ്ദേഹം 12 ഗോളുകളാണ് നേടിയിട്ടുള്ളത്.ഇത്തിഹാദിന്റെ മോശം പ്രകടനത്തെ തുടർന്നായിരുന്നു പരിശീലകനായ നുനോയെ അവർ പുറത്താക്കിയിരുന്നത്.