വലിയ തോൽവി,ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ പുറത്തായി!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പുതിയ ക്ലബ്ബായ അൽ നസ്റിന്റെ ജേഴ്‌സിയിൽ ഇറങ്ങിയ രണ്ടാമത്തെ മത്സരമായിരുന്നു ഇന്നലെ നടന്നിരുന്നത്.എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും സംഘത്തിനും വലിയ ഒരു തോൽവി തന്നെ ഏൽക്കേണ്ടി വന്നിട്ടുണ്ട്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അൽ നസ്റിനെ അൽ ഇത്തിഹാദ് പരാജയപ്പെടുത്തിയത്.
സൗദി സൂപ്പർ കപ്പിന്റെ സെമിഫൈനലിൽ ആയിരുന്നു ഈ മത്സരം നടന്നിരുന്നത്.ഇതോടുകൂടി സൂപ്പർ കപ്പിൽ നിന്നും ഫൈനൽ കാണാതെ അൽ നസ്ർ പുറത്താക്കുകയും ചെയ്തു.ക്രിസ്റ്റ്യാനോ റൊണാൾഡോ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.
🏆🚫 Ronaldo misses out on the chance to lift his first trophy for Al-Nassr as they are beaten 3-1 by Al-Ittihad in their Saudi Super Cup semi-final.
— MessivsRonaldo.app (@mvsrapp) January 26, 2023
Cristiano is still awaiting his first goal for his new club – his next chance will be next Friday vs 8th placed Al Fateh. pic.twitter.com/BcLOdlHnuK
പതിനഞ്ചാം മിനിറ്റിൽ റൊമാരിഞ്ഞോ, 43ആം മിനിറ്റിൽ ഹമദള്ളാഹ്,93ആം മിനുട്ടിൽ ഷൻകീറ്റി എന്നിവരാണ് ഇത്തിഹാദിന് വേണ്ടി ഗോളുകൾ നേടിയത്.ടാലിസ്‌ക്കയാണ് അൽ നസ്റിന്റെ ആശ്വാസ ഗോൾ നേടിയത്. മത്സരത്തിൽ കൂടുതൽ ഷോട്ടുകൾ ഉതിർക്കാൻ റൊണാൾഡോയുടെ ടീമിന് സാധിച്ചെങ്കിലും അതൊന്നും ഫലം കാണാതെ പോവുകയായിരുന്നു.
സൗദി അറേബ്യൻ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള അൽ നസ്‌റിന്റെ ഈ തോൽവി ഞെട്ടിക്കുന്നത് തന്നെയാണ്. മറ്റൊരു മത്സരത്തിൽ വമ്പൻമാരായ അൽ ഹിലാലിനെ അൽ ഫയ്ഹ പരാജയപ്പെടുത്തിയിട്ടുണ്ട്. ഏതായാലും റൊണാൾഡോയുടെയും സംഘത്തിന്റെയും അടുത്ത മത്സരം അൽ ഫത്തഹിനെതിരെയാണ്.