ലോകത്ത് ക്രിസ്റ്റ്യാനോ ഒന്നാമൻ, അർജന്റീനയിൽ ആരാണ് ഒന്നാം സ്ഥാനത്ത്?
ഈ കലണ്ടർ വർഷം ഇപ്പോൾ അവസാനിക്കാൻ പോവുകയാണ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ഒരിക്കൽ കൂടി ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചിട്ടുള്ളത്. മിന്നുന്ന പ്രകടനമാണ് ഈ വർഷം 38 കാരനായ റൊണാൾഡോ നടത്തിയിട്ടുള്ളത്.ഏറ്റവും കൂടുതൽ ഗോളുകൾ ഈ വർഷം നേടിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.
58 മത്സരങ്ങളിൽ നിന്ന് 53 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്.അദ്ദേഹത്തിന് ഇനിയും മത്സരം അവശേഷിക്കുന്നുണ്ട്. രണ്ടാം സ്ഥാനത്ത് ബയേണിന്റെ ഹാരി കെയ്ൻ വരുന്നു. 53 മത്സരങ്ങളിൽ 52 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.57 മത്സരങ്ങളിൽ നിന്ന് 52 ഗോളുകൾ നേടിയിട്ടുള്ള കിലിയൻ എംബപ്പേയും അദ്ദേഹത്തിന് ഒപ്പമുണ്ട്.
തൊട്ട് പിറകിൽ വരുന്നത് ഏർലിംഗ് ഹാലന്റാണ്. 60 മത്സരങ്ങളിൽ നിന്ന് 50 ഗോളുകളാണ് ഹാലന്റ് നേടിയിട്ടുള്ളത്. തങ്ങളുടെ ഏറ്റവും മികച്ച സമയത്ത് കളിക്കുന്ന താരങ്ങളെ മറികടന്നു കൊണ്ടാണ് റൊണാൾഡോ ഇപ്പോൾ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത് എന്നത് തീർത്തും പ്രശംസനീയമായ കാര്യമാണ്. അതേസമയം ഈ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ അർജന്റൈൻ താരം ആരാണ് എന്നതുകൂടി നമുക്ക് പരിശോധിക്കേണ്ടതുണ്ട്.
🚨Cristiano Ronaldo officially confirmed as the Topscorer of 2023. Here are the 53 goals scored by him in 2023
— CristianoXtra (@CristianoXtra_) December 28, 2023
A thread. pic.twitter.com/gtoDHAUFEe
അത് മറ്റാരുമല്ല ഫ്ലുമിനൻസിന്റെ അർജന്റൈൻ സൂപ്പർ താരമായ ജർമ്മൻ കാനോയാണ്.ഒരിക്കൽ കൂടി അദ്ദേഹം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ്. 61 മത്സരങ്ങളിൽ നിന്ന് 40 ഗോളുകൾ നേടി കൊണ്ട് ലോകത്ത് ഏഴാം സ്ഥാനവും അർജന്റീനയിൽ ഒന്നാം സ്ഥാനവും ആണ് ഇദ്ദേഹം കരസ്ഥമാക്കിയിട്ടുള്ളത്. ഇതിൽ 13 ഗോളുകൾ കോപ ലിബർട്ടഡോറസിലാണ് അദ്ദേഹം നേടിയിട്ടുള്ളത്. 10 ഗോളുകൾ ബ്രസീലിയൻ ലീഗിലും 17 ഗോളുകൾ ബ്രസീലിയൻ നാഷണൽ സൂപ്പർ കപ്പിലും ഇദ്ദേഹം സ്വന്തമാക്കി. സ്ഥിരമായി മികച്ച പ്രകടനം പുറത്തെടുക്കാൻ ജർമ്മൻ കാനോക്ക് സാധിക്കുന്നുണ്ട്.എന്നാൽ അർജന്റീനയുടെ ദേശീയ ടീമിൽ ഇടം നേടാൻ സാധിക്കാത്തതിൽ അദ്ദേഹം നിരാശനാണ്.