ലോകത്തെ ഏറ്റവും കൂടുതൽ വരുമാനമുള്ള കായിക താരം,ക്രിസ്റ്റ്യാനോ തന്നെ നമ്പർ വൺ!
കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിൽ എത്തിയിരുന്നത്.2025 വരെയുള്ള ഒരു കരാറിലാണ് അദ്ദേഹം ഒപ്പു വെച്ചിരിക്കുന്നത്. ഒരു കായികതാരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സാലറിയാണ് റൊണാൾഡോക്ക് സൗദി ക്ലബ്ബ് നൽകിക്കൊണ്ടിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു.
അത് ശരിവെക്കുന്ന ഒരു കണക്ക് തന്നെയാണ് ഫോബ്സ് മാസിക ഇപ്പോൾ പുറത്തു വിട്ടിട്ടുള്ളത്.നിലവിൽ കായികലോകത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.136 മില്യൺ ഡോളറാണ് നിലവിൽ റൊണാൾഡോയുടെ വരുമാനം. രണ്ടാം സ്ഥാനത്ത് വരുന്ന ലയണൽ മെസ്സിയുടെ വരുമാനം 130 മില്യൺ ഡോളറാണ്. 120 മില്യൺ ഡോളർ ഉള്ള എംബപ്പേ മൂന്നാം സ്ഥാനമാണ് നേടിയിരിക്കുന്നത്.
Top ten highest paid athletes of year revealed by Forbes as Cristiano Ronaldo overtakes rival on £109MILLION
— The Sun Football ⚽ (@TheSunFootball) May 3, 2023
https://t.co/oS3Mq0jHWd
കായിക ലോകത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള 10 താരങ്ങളുടെ ലിസ്റ്റ് താഴെ നൽകുന്നു.
1-Cristiano Ronaldo (Portugal – Football): 136 million
2-Lionel Messi (Argentina – football): 130 million
3-Kylian Mbappé (France – football): 120 million
4-LeBron James (USA – basketball): 119.5 million
5-Canelo Alvarez (Mexico – boxing)110 million
6-Dustin Johnson (US – golf): 107 million
7-Phil Mickelson (USA – golf): 106 million
8-Stephen Curry (USA – basketball): 100.4 million
9-Roger Federer (Switzerland – tennis): 95.1 million
10-Kevin Durant (US – basketball): 89.1 million
ഏതായാലും ഫുട്ബോൾ താരങ്ങൾ തന്നെയാണ് ആദ്യ മൂന്ന് സ്ഥാനങ്ങൾ കയ്യടക്കി വെച്ചിരിക്കുന്നത്.അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യ വിടും എന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തേക്ക് വന്നിരുന്നു.അൽ നസ്ർ വിട്ടുകഴിഞ്ഞാൽ തീർച്ചയായും അത് അദ്ദേഹത്തിന്റെ വരുമാനത്തിന് നല്ല രീതിയിൽ ബാധിക്കും എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.