ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ :ക്രിസ്റ്റ്യാനോയെ പ്രശംസിച്ച് അൽ നസ്റിന്റെ പുതിയ പരിശീലകൻ.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അൽ നസ്റിൽ എത്തിയത്. ക്ലബ്ബിനു വേണ്ടി മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.19 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളായിരുന്നു അദ്ദേഹം നേടിയിരുന്നത്.പക്ഷേ ക്ലബ്ബിന്റെ പ്രകടനം മോശമായിരുന്നു. ഫലമായിക്കൊണ്ട് പരിശീലകനായ റൂഡി ഗാർഷ്യയുടെ സ്ഥാനവും നഷ്ടമായി.
ഇപ്പോൾ അൽ നസ്റിന്റെ പുതിയ പരിശീലകനായി കൊണ്ട് ലൂയിസ് കാസ്ട്രോ എത്തിയിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് റൊണാൾഡോയെന്നും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ കഴിയുന്നത് തന്നെ ഒരു സന്തോഷമാണ് എന്നുമാണ് കാസ്ട്രോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🚨🚨🚨
— TCR. (@TeamCRonaldo) July 11, 2023
Cristiano Ronaldo has arrived at Al Nassr Training. pic.twitter.com/HyqK1oJl8a
” ലോകത്തിലെ ഏറ്റവും മികച്ച താരത്തെ പരിശീലിപ്പിക്കുക എന്നുള്ളത് എപ്പോഴും നല്ല ഒരു കാര്യമാണ്.ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് റൊണാൾഡോ. ഫുട്ബോൾ ചരിത്രത്തിൽ ഇടം നേടിയ താരമാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്നത് തന്നെ വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യമാണ്. അദ്ദേഹത്തെ ഫോളോ ചെയ്യുന്നവരോടൊപ്പം വർക്ക് ചെയ്യാൻ സാധിക്കുന്നത് സന്തോഷമുള്ളത് തന്നെയാണ് ” ഇതാണ് അൽ നസ്ർ കോച്ച് പറഞ്ഞിട്ടുള്ളത്.
പ്രധാനമായും മൂന്ന് പ്രീ സീസൺ സൗഹൃദ മത്സരങ്ങളാണ് ഈ സൗദി ക്ലബ്ബ് കളിക്കുന്നത്.സെൽറ്റ വിഗോ,പിഎസ്ജി, ഇന്റർമിലാൻ എന്നിവരാണ് അൽ നസ്റിന്റെ എതിരാളികൾ. ഈ മത്സരത്തിലൊക്കെ റൊണാൾഡോ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.