ലോകത്തിനുള്ള ഒരു ലവ് ലെറ്റർ :CR7നെ കുറിച്ച് അൽ നസ്ർ
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് എല്ലാ അർത്ഥത്തിലും സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചത്.ഇന്ന് ലോകമെമ്പാടുമുള്ള ആരാധകർ ഉറ്റുനോക്കുന്ന ക്ലബ്ബുകളിൽ ഒന്നായി മാറാൻ അൽ നസ്റിന് കഴിഞ്ഞിട്ടുണ്ട്.മാത്രമല്ല ക്ലബ്ബിനകത്ത് റൊണാൾഡോ വളരെയധികം സന്തോഷവാനാണ്.അദ്ദേഹം ആഗ്രഹിക്കുന്ന ഒരു പരിഗണന നൽകാൻ ഇപ്പോൾ അൽ നസ്റിന് സാധിക്കുന്നുണ്ട്.അതുകൊണ്ട് തന്നെയാണ് ഈ പ്രായത്തിലും റൊണാൾഡോ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി മാറാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു.54 ഗോളുകളായിരുന്നു അദ്ദേഹം കരസ്ഥമാക്കിയിരുന്നത്. ഈ സീസണിലും മാസ്മരിക പ്രകടനമാണ് റൊണാൾഡോ തുടരുന്നത്.സൗദി അറേബ്യൻ ലീഗിൽ മാത്രമായി 30 ഗോൾ പങ്കാളിത്തങ്ങൾ റൊണാൾഡോ വഹിച്ചിട്ടുണ്ട്. മാത്രമല്ല AFC ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് അൽ നസ്ർ പ്രവേശിച്ചപ്പോൾ അതിൽ പ്രധാനപ്പെട്ട പങ്ക് വഹിച്ചതും റൊണാൾഡോ തന്നെയാണ്.
A love letter to the world 💌⭐️ pic.twitter.com/RnxoVQsRW0
— AlNassr FC (@AlNassrFC_EN) February 21, 2024
ഇരു പാദങ്ങളിലുമായി അൽ നസ്ർ 3 ഗോളുകളാണ് നേടിയിട്ടുള്ളത്. അതിൽ രണ്ട് ഗോളുകളും റൊണാൾഡോയാണ് നേടിയത്. ഇതിനുശേഷം അൽ നസ്ർ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ റൊണാൾഡോയുടെ ഒരു ചിത്രം പങ്കുവെച്ചിട്ടുണ്ട്.റൊണാൾഡോ തന്റെ ഗോൾ ആരാധകർക്ക് സമർപ്പിക്കുന്ന ഒരു ചിത്രമാണ് അവർ പങ്കുവെച്ചിട്ടുള്ളത്. അതിന്റെ ക്യാപ്ഷൻ ആണ് അതിനെ മനോഹരമാക്കുന്നത്.
A Love Letter to the world എന്നാണ് അതിന്റെ ക്യാപ്ഷൻ ആയി കൊണ്ട് അവർ നൽകിയിട്ടുള്ളത്. ലോകത്തിനുള്ള റൊണാൾഡോയുടെ പ്രണയലേഖനം എന്നാണ് ആ ഗോളിനെയും ആഘോഷത്തെയും അവർ വിശേഷിപ്പിച്ചിട്ടുള്ളത്. റൊണാൾഡോയും അൽ നസ്റും വളരെയധികം സന്തോഷത്തിലാണ് എന്നുള്ളത് ഇതിൽ നിന്നെല്ലാം വ്യക്തമാണ്.ഈ സീസണിൽ 34 മത്സരങ്ങളിൽ നിന്ന് 33 ഗോളുകളാണ് റൊണാൾഡോ കരസ്ഥമാക്കിയിട്ടുള്ളത്. ഈ പ്രായത്തിലും താരം പുറത്തെടുക്കുന്ന ഗോളടി മികവ് ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒന്ന് തന്നെയാണ്.