ലെജൻഡ് എന്ന പദവി ക്രിസ്റ്റ്യാനോ സ്വയം നശിപ്പിച്ചുകൊണ്ടിരിക്കുന്നു : മുൻ ഫ്രഞ്ച് താരം.

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പ് വിട്ടുകൊണ്ട് ഏഷ്യയിലേക്ക് വന്നത്. നിലവിൽ സൗദി അറേബ്യൻ ക്ലബ് ആയ അൽ നസ്റിന് വേണ്ടിയാണ് അദ്ദേഹം കളിച്ചു കൊണ്ടിരിക്കുന്നത്.ക്രിസ്റ്റ്യാനോ യൂറോപ്പ് വിട്ടത് തന്നെ ആരാധകർക്കിടയിൽ അസംതൃപ്തി ഉണ്ടാക്കിയിരുന്നു. മാത്രമല്ല സൗദിയിലും ഇപ്പോൾ നല്ല നിലയിൽ അല്ല കാര്യങ്ങൾ മുന്നോട്ടു പോകുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനം മോശമായി കൊണ്ടിരിക്കുകയാണ്, അതിനേക്കാളുപരി അദ്ദേഹത്തിന്റെ പല പ്രവർത്തികളും വലിയ വിവാദമാണ് സൗദിയിൽ സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് ഫ്രഞ്ച് താരമായ ക്രിസ്റ്റോഫ് ജാല്ലെറ്റ് രംഗത്ത് വന്നിട്ടുണ്ട്. ലെജൻഡ് എന്ന പദവി റൊണാൾഡോ സ്വയം നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ക്രിസ്റ്റ്യാനോ തന്റെ പഴയ ക്ലബ് ആയ സ്പോർട്ടിംഗിലേക്ക് മടങ്ങണമായിരുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.ജാല്ലെറ്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ വെറുക്കപ്പെടാനുള്ള ഒരു വസ്തുവായി കൊണ്ട് മാറുകയാണ്. നമ്മൾ ഒരിക്കലും കാണാൻ ഇഷ്ടപ്പെടാത്ത പ്രവർത്തികൾ ആണ് അദ്ദേഹത്തിൽ നിന്നും ഉണ്ടാകുന്നത്.ഫുട്ബോളിലെ ഒരു ഇതിഹാസമാണ് റൊണാൾഡോ.ആ പദവി അദ്ദേഹം സ്വയം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം തന്റെ മുൻ ക്ലബ്ബായ സ്പോട്ടിങ്ങിലേക്ക് മടങ്ങണമായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം സൗദി അറേബ്യയിലേക്ക് പോയത് എന്നുള്ളത് എനിക്ക് മനസ്സിലാകുന്നില്ല ” ഇതാണ് ജാല്ലറ്റ് പറഞ്ഞിട്ടുള്ളത്.

14 മത്സരങ്ങളാണ് ക്ലബ്ബിന് വേണ്ടി റൊണാൾഡോ കളിച്ചിട്ടുള്ളത്.11 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. അവസാനമായി കളിച്ച നാല് മത്സരങ്ങളിൽ നിന്ന് ഒരു മത്സരത്തിൽ മാത്രമാണ് അൽ നസ്റിന് വിജയം നേടാൻ സാധിച്ചിട്ടുള്ളത്. മാത്രമല്ല മത്സരത്തിനു ശേഷം പലപ്പോഴും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ദേഷ്യ പ്രകടനം നടത്താറുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *