റാമോസും സൗദിയിലേക്ക്? ബെൻസിമയും താരവും ഒരുമിക്കാൻ സാധ്യത!

റയൽ മാഡ്രിഡ് ഇതിഹാസമായ സെർജിയോ റാമോസ് രണ്ടു വർഷങ്ങൾക്കു മുന്നേയായിരുന്നു ക്ലബ്ബ് വിട്ടുകൊണ്ട് പിഎസ്ജിയിലേക്ക് ചേക്കേറിയത്.എന്നാൽ പാരീസിൽ വളരെ ബുദ്ധിമുട്ടേറിയ ഒരു സമയമായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത്. പരിക്ക് മൂലം ഭൂരിഭാഗം മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമായിരുന്നു.അതുകൊണ്ടുതന്നെ ക്ലബ്ബ് അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കിയില്ല. നിലവിൽ റാമോസ് ഫ്രീ ഏജന്റാണ്.

അദ്ദേഹത്തെ പല ക്ലബ്ബുകളുമായും ബന്ധപ്പെടുത്തിക്കൊണ്ട് ഒരുപാട് റൂമറുകൾ പ്രചരിച്ചുവെങ്കിലും ഒന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. ഇപ്പോഴും ഫ്രീ ഏജന്റായി തുടരുന്ന റാമോസിനെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദിന് താല്പര്യമുണ്ട്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ഫൂട്ട് മെർക്കാറ്റോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മുൻ റയൽ മാഡ്രിഡ് സൂപ്പർ താരമായ കരിം ബെൻസിമ ഇപ്പോൾ അൽ ഇത്തിഹാദിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹവും റാമോസും ഒരിക്കൽ കൂടി ഒരുമിക്കുമോ എന്നുള്ളത് ആരാധകർ ഉറ്റുനോക്കുന്ന കാര്യമാണ്. യൂറോപ്പിലെ ട്രാൻസ്ഫർ വിൻഡോ അടച്ചെങ്കിലും സൗദി അറേബ്യയിൽ ഇപ്പോഴും തുടരുകയാണ്. അതുകൊണ്ടുതന്നെ സെർജിയോ റാമോസിനെ അവർക്ക് സ്വന്തമാക്കാൻ സാധിക്കും.റാമോസ് തുർക്കിയിലേക്ക് പോകും എന്ന റൂമറുകളായിരുന്നു ഈയിടെ ഏറ്റവും കൂടുതൽ പ്രചരിച്ചിരുന്നത്.

ബെസിക്റ്റസ്,ഗലാറ്റസറെ എന്നെ തുർക്കിഷ് ക്ലബ്ബുകളെ സെർജിയോ റാമോസ് പരിഗണിച്ചിരുന്നു.പക്ഷേ അത് നടക്കാതെ പോവുകയായിരുന്നു.അൽ ഇത്തിഹാദ് കൂടുതൽ മികച്ച താരങ്ങളെ എത്തിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. മുഹമ്മദ് സലായെ സ്വന്തമാക്കാൻ അവർക്ക് താല്പര്യമുണ്ട്.സെർജിയോ റാമോസിന്റെ മികവിൽ ആർക്കും സംശയങ്ങൾ ഒന്നുമില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രായവും പരിക്കുകളും ക്ലബ്ബുകൾക്ക് ആശങ്ക നൽകുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *