രക്ഷകനായി റൊണാൾഡോ, ചാമ്പ്യൻസ് ലീഗിൽ വിജയവുമായി അൽ നസ്ർ.
AFC ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സൗദി അറേബ്യൻ വമ്പൻമാരായ അൽ നസ്ർ വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് അൽ നസ്ർ അൽ ഫയ്ഹയെ പരാജയപ്പെടുത്തിയിട്ടുള്ളത്. സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അൽ നസ്റിന്റെ രക്ഷകനായിട്ടുള്ളത്.
മത്സരത്തിൽ ആധിപത്യം പുലർത്തിയത് അൽ നസ്ർ തന്നെയായിരുന്നു.പക്ഷേ ഗോളടിക്കാൻ അവർക്ക് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു.എന്നാൽ മത്സരത്തിന്റെ 81ആം മിനിറ്റിൽ റൊണാൾഡോ ഗോൾ കണ്ടെത്തുകയായിരുന്നു.ബ്രോസോവിച്ചിന്റെ അസിസ്റ്റിൽ നിന്ന് മികച്ച രീതിയിൽ അദ്ദേഹം ഫിനിഷ് ചെയ്യുകയായിരുന്നു. ഈ ഗോളാണ് അൽ നസ്റിന് വിജയം നേടിക്കൊടുത്തത്.
Cristiano's first goal in 2024 #CristianoRonaldo pic.twitter.com/MLqJhL8OkQ
— Tube (@tu7b3) February 14, 2024
ഫെബ്രുവരി 21 തീയതിയാണ് മത്സരത്തിന്റെ രണ്ടാം പാദം അരങ്ങേറുക.അതേസമയം റൊണാൾഡോ തന്റെ മികച്ച പ്രകടനം തുടരുകയാണ്. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിൽ നാല് ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം പൂർത്തിയാക്കി കഴിഞ്ഞു.അതേസമയം ലീഗിൽ 20 ഗോളുകളും 9 അസിസ്റ്റുകളും ആണ് അദ്ദേഹം കരസ്ഥമാക്കിയിട്ടുള്ളത്.