യൂറോപ്പിൽ നിന്നൊക്കെ ഒരുപാട് ഓഫറുകൾ ഉണ്ടായിരുന്നു, അതൊക്കെ നിരസിച്ചു കൊണ്ടാണ് ഇവിടെ എത്തിയിട്ടുള്ളതെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ തങ്ങളുടെ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കാൻ ഇന്നലെ അൽ നസ്സ്റിന് സാധിച്ചിരുന്നു. ഒരു രാജകീയ വരവേൽപ്പാണ് റൊണാൾഡോക്ക് സൗദി അറേബ്യയിൽ ലഭിച്ചിട്ടുള്ളത്.ടീമിനോടൊപ്പം ഇന്നലെ അദ്ദേഹം പരിശീലനം നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരുള്ളത്.

ഏതായാലും ഈ അവതരണത്തിനു ശേഷം പല കാര്യങ്ങളെക്കുറിച്ചും റൊണാൾഡോ സംസാരിച്ചിട്ടുണ്ട്. തന്റെ ട്രാൻസ്ഫറിനെ കുറിച്ചുള്ള സംശയങ്ങൾക്ക് വ്യക്തമായ മറുപടി അദ്ദേഹം നൽകുകയും ചെയ്തു. യൂറോപ്പിൽ നിന്നും മറ്റു പല സ്ഥലങ്ങളിൽ നിന്നും തനിക്ക് ഒരുപാട് ഓഫറുകൾ ഉണ്ടായിരുന്നുവെന്നും അതെല്ലാം നിരസിച്ചു കൊണ്ടാണ് താൻ ഇവിടേക്ക് എത്തിയിട്ടുള്ളത് എന്നുമാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.പക്ഷേ ഇതൊന്നും ആളുകൾക്ക് അറിവില്ലാത്ത കാര്യമാണെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എനിക്കുവേണ്ടി എത്ര ക്ലബ്ബുകൾ ശ്രമിച്ചു എന്നുള്ളത് ആർക്കും അറിയില്ല,പക്ഷേ എനിക്ക് യൂറോപ്പിൽ നിന്ന് ഒരുപാട് ഓഫറുകൾ ഉണ്ടായിരുന്നു എന്നുള്ളത് എനിക്ക് പറയാൻ സാധിക്കും. ബ്രസീലിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നും അമേരിക്കയിൽ നിന്നും പോർച്ചുഗലിൽ നിന്നുമൊക്കെ എനിക്ക് ഓഫറുകൾ ഉണ്ടായിരുന്നു.ഒരുപാട് ക്ലബ്ബുകൾ എന്നെ സൈൻ ചെയ്യാൻ ശ്രമിച്ചു.പക്ഷേ ഈ അവസരത്തിന് ഞാൻ ക്രെഡിറ്റ് ഈ ക്ലബ്ബിന് നൽകുകയാണ്. ഫുട്ബോളിനെ മാത്രമല്ല ഈ രാജ്യത്തെ തന്നെ വികസിപ്പിക്കാനുള്ള ഒരു അവസരമാണിത്. എനിക്ക് എന്താണ് വേണ്ടതെന്ന് എനിക്ക് എന്താണ് വേണ്ടാത്തതെന്നും എനിക്കറിയാം ” ക്രിസ്റ്റ്യാനോ പറഞ്ഞു.

ചുരുക്കത്തിൽ നിരവധി ഓഫറുകൾ തനിക്ക് ഉണ്ടായിരുന്നുവെന്നും അതെല്ലാം കളഞ്ഞു കൊണ്ടാണ് സൗദിയിൽ വന്നിട്ടുള്ളത് എന്നുമാണ് റൊണാൾഡോ വ്യക്തമാക്കിയിട്ടുള്ളത്.സൗദിയിലും റൊണാൾഡോക്ക് തുടങ്ങാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *