മോശം പ്രകടനവും ആരാധകരുടെ കൂവലും, ജീസസിനെ പിന്തുണച്ച് അൽ ഹിലാൽ പ്രസിഡന്റ്.

സൗദി അറേബ്യയിലെ വമ്പൻമാരായ അൽ ഹിലാലിന് സമീപകാലത്ത് രണ്ട് സമനിലകൾ വഴങ്ങേണ്ടി വന്നിരുന്നു.AFC ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ അൽ ഹിലാൽ സമനില വഴങ്ങിയിരുന്നു. അതിനുശേഷം ദമാക്ക് എഫ്സിക്കെതിരെയുള്ള മത്സരത്തിലും അൽ ഹിലാൽ സമനില വഴങ്ങി. ഇത് ആരാധകരെ ദേഷ്യം പിടിപ്പിച്ചിരുന്നു. അവർ പോർച്ചുഗീസ് പരിശീലകനായ ജോർഹെ ജീസസിനെതിരെ പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു.

അതായത് 2 മത്സരങ്ങൾക്ക് ശേഷവും സ്വന്തം ആരാധകർ തന്നെ ഈ പരിശീലകനെ കൂവി വിളിച്ചിരുന്നു. മാത്രമല്ല നെയ്മറുമായി ഈ പരിശീലകനെ അഭിപ്രായ വ്യത്യാസങ്ങളുണ്ട് എന്നുള്ള റൂമറുകളും പുറത്തേക്ക് വന്നിരുന്നു. ഏതായാലും അൽ ഹിലാലിന്റെ പ്രസിഡന്റായ ഫഹദ് ബിൻ നാഫൽ ഇപ്പോൾ ഈ പരിശീലകനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഒരുമിച്ച് നിൽക്കണം എന്നാണ് ആരാധകരോട് ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്. പ്രസിഡണ്ടിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ടീമിന് 3 വശങ്ങളാണ് ഉള്ളത്. താരങ്ങളും കോച്ചിംഗ് സ്റ്റാഫും ബോർഡുമാണ് ആ മൂന്നു വശങ്ങൾ. ഹൃദയത്തിൽ അൽ ഹിലാലിനെ കൊണ്ടുനടക്കുന്ന എല്ലാ ആരാധകർക്കും ജോർഹെ ജീസസിന് കീഴിലുള്ള ടീമിനെ പിന്തുണക്കാൻ ഉത്തരവാദിത്തമുണ്ട്. ശരിയായ വിമർശനങ്ങൾ എപ്പോഴും സ്വാഗതാർഹമാണ്. അത്തരത്തിലുള്ള വിമർശനങ്ങൾ ടീമിന് ഉപകാരപ്രദവുമാണ്.പക്ഷേ മോശമായാലും നല്ലതായാലും ടീമിനെ പിന്തുണക്കേണ്ടതുണ്ട് ” ഇതാണ് അൽ ഹിലാൽ പ്രസിഡന്റ് കുറിച്ചിട്ടുള്ളത്.

സൗദി ലീഗിൽ ഇന്ന് നടക്കുന്ന എട്ടാം റൗണ്ട് പോരാട്ടത്തിൽ അൽ ഹിലാൽ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. അൽ ശബാബ് ആണ് അൽ ഹിലാലിന്റെ എതിരാളികൾ. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് അൽ ഹിലാൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *