മോശം പ്രകടനത്തിലും അത്ഭുതമായി സ്റ്റീവൻ ജെറാർഡ്!

ലിവർപൂളിന്റെ ഇംഗ്ലീഷ് ഇതിഹാസമായ സ്റ്റീവൻ ജെറാർഡ് 2018ലായിരുന്നു സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സിന്റെ പരിശീലകനായി കൊണ്ട് ചുമതലയേറ്റത്. വളരെ മികച്ച രൂപത്തിൽ ക്ലബ്ബിനെ പരിശീലിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചിരുന്നു. പിന്നീട് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലയുടെ പരിശീലകനായി കൊണ്ട് ജെറാർഡ് എത്തി.എന്നാൽ അദ്ദേഹത്തിന് കീഴിൽ മോശം പ്രകടനമാണ് വില്ല നടത്തിയത്. അതോടുകൂടി അദ്ദേഹത്തിന്റെ ക്ലബ് വിടേണ്ടിവന്നു.

കഴിഞ്ഞ സമ്മറിലാണ് സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഫാക്കിന്റെ പരിശീലകനായി കൊണ്ട് സ്റ്റീവൻ ജെറാർഡ് ചുമതലയേറ്റത്.എന്നാൽ ഇദ്ദേഹത്തിന് കീഴിൽ ഇത്തിഫാക്ക് മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച എട്ടു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ഇത്തിഫാക്കിന് സാധിച്ചിട്ടില്ല. 19 മത്സരങ്ങളിൽ നിന്ന് 25 പോയിന്റ് മാത്രമുള്ള ഇവർ ലീഗിൽ എട്ടാം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്. ഇത്രയും വർഷം പ്രകടനം നടത്തിയിട്ടും അദ്ദേഹത്തിന്റെ കാര്യത്തിൽ അത്ഭുതമാണ് സംഭവിച്ചിട്ടുള്ളത്.

അതായത് ക്ലബ്ബ് അദ്ദേഹത്തെ പൂർണമായും വിശ്വസിക്കുന്നു.അദ്ദേഹത്തിന്റെ കോൺട്രാക്ട് ക്ലബ്ബ് നീട്ടിയിട്ടുണ്ട്. ഇനി 2027 വരെ ഇത്തിഫാക്കിന്റെ പരിശീലക സ്ഥാനത്ത് സ്റ്റീവൻ ജെറാർഡ് തന്നെയുണ്ടാകും.ജെറാർഡിന് ടീമിനെ മികച്ച രൂപത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്നാണ് ഇത്തിഫാക്ക് വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെയാണ് കോൺട്രാക്ട് നീട്ടിയിട്ടുള്ളത്.

ഇതിനിടെ സൂപ്പർ താരം ജോർദാൻ ഹെൻഡേഴ്സൺ ക്ലബ്ബ് വിട്ടിരുന്നു.ഡച്ച് ക്ലബായ അയാക്സിലേക്കായിരുന്നു അദ്ദേഹം ചേക്കേറിയിരിക്കുന്നത്.ഏതായാലും ടീമിനെ കൂടുതൽ ശക്തിപ്പെടുത്താൻ തന്നെയാണ് ജെറാർഡിന്റെ ഉദ്ദേശം. ഫെബ്രുവരി പതിനഞ്ചാം തീയതിയാണ് സൗദി ലീഗിൽ അടുത്ത മത്സരം ഇത്തിഫാക്ക് കളിക്കുക.അൽ ഖലീജാണ് അവരുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *