മെസ്സി…മെസ്സി..ക്രിസ്റ്റ്യാനോയെ വെറുതെ വിടാതെ ആരാധകർ!
ഇന്നലെ സൗദി അറേബ്യൻ സൂപ്പർ കപ്പിൽ നടന്ന സെമിഫൈനൽ പോരാട്ടത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അൽ നസ്ർ അൽ ഇത്തിഹാദിനോട് തോൽവി അറിഞ്ഞത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന് വ്യത്യസ്തകൾ ഒന്നും സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല.
അൽ നസ്റിന് വേണ്ടി രണ്ട് മത്സരങ്ങൾ കളിച്ചുവെങ്കിലും ഗോളുകൾ ഒന്നും നേടാൻ റൊണാൾഡോക്ക് സാധിക്കാതെ പോയത് ആരാധകർക്ക് വലിയ നിരാശ ഉണ്ടാക്കുന്ന കാര്യമാണ്. മാത്രമല്ല അൽ ഇത്തിഹാദ് ആരാധകർക്കിടയിൽ നിന്നും റൊണാൾഡോക്ക് പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അതായത് റൊണാൾഡോയുടെ എതിരാളിയായ ലയണൽ മെസ്സിയുടെ പേര് ചാന്റ് ചെയ്തുകൊണ്ടാണ് താരത്തെ പ്രകോപിപ്പിക്കാൻ എതിർ ആരാധകർ ശ്രമിച്ചത്.
🔥 جماهير الاتحاد تردد باسم اللاعب ( ميسي ) لحظة دخول لاعب فريق النصر ( كريستيانو رونالدو )#الاتحاد_النصر pic.twitter.com/WnYSswNClu
— قصي نقادي (@Qusay_itfc) January 26, 2023
മത്സരം ആരംഭിക്കുന്നതിനു മുന്നേയാണ് ഇത്തിഹാദ് ആരാധകർ മെസ്സി..മെസ്സി..എന്ന് മുഴക്കിയത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.മത്സരത്തിൽ വലിയ ഇമ്പാക്ട് ഒന്നും ഉണ്ടാക്കാൻ റൊണാൾഡോക്ക് സാധിക്കാതെ പോവുകയായിരുന്നു. മാത്രമല്ല സൂപ്പർ കപ്പിൽ നിന്നും അൽ നസ്ർ പുറത്താവുകയും ചെയ്തു.
ഈ മാസം നടന്ന മത്സരത്തിൽ മെസ്സിയും റൊണാൾഡോയും നേർക്കുനേർ വന്നിരുന്നു. അന്ന് ലയണൽ മെസ്സിയുടെ പിഎസ്ജി 5-4 ന് ഓൾ സ്റ്റാർ ഇലവനെ പരാജയപ്പെടുത്തുകയായിരുന്നു. എന്നിരുന്നാലും ആ മത്സരത്തിൽ രണ്ട് ഗോളുകൾ നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സാധിച്ചിരുന്നു.