മെസ്സിയെ കിട്ടിയില്ല,പോർച്ചുഗീസ് സൂപ്പർതാരത്തിന് വമ്പൻ ഓഫർ നൽകി അൽ ഹിലാൽ!

മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് സൂപ്പർ താരമായ ബെർണാഡോ സിൽവ ഇപ്പോൾ ക്ലബ്ബ് വിടാൻ ഉദ്ദേശിക്കുന്നുണ്ട്. ആറു വർഷക്കാലമാണ് അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിയിൽ ചിലവഴിച്ചിട്ടുള്ളത്. അദ്ദേഹത്തെ നിലനിർത്താൻ തന്നെയാണ് സിറ്റിക്കും പെപ് ഗാർഡിയോളക്കും താല്പര്യമുള്ളത്. എന്നാൽ ക്ലബ്ബ് വിടാൻ അദ്ദേഹത്തിന് ഉദ്ദേശമുണ്ടെങ്കിൽ ഒരിക്കലും സിറ്റി അതിന് തടസ്സമാവില്ല.

സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർതാരം ലയണൽ മെസ്സിക്ക് വേണ്ടി വലിയ പരിശ്രമങ്ങൾ നടത്തിയിരുന്നു. ഒരു ബില്യൺ യൂറോയുടെ റെക്കോർഡ് ഓഫർ മെസ്സിക്ക് അവർ നൽകിയിരുന്നു. എന്നാൽ മെസ്സി അത് നിരസിച്ചു കൊണ്ട് അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിലേക്ക് പോയിരുന്നു. അതുകൊണ്ടുതന്നെ അൽ ഹിലാലിന് ഒരു മികച്ച താരത്തെ ഇപ്പോൾ എന്തായാലും ആവശ്യമാണ്.

ആ സ്ഥാനത്തേക്ക് ഇവർ പരിഗണിക്കുന്നത് ബെർണാഡോ സിൽവയെയാണ്.അദ്ദേഹത്തിന് ഒരു വലിയ ഓഫർ അൽ ഹിലാൽ നൽകുകയും ചെയ്തിട്ടുണ്ട്. അതായത് നിലവിൽ മാഞ്ചസ്റ്റർ സിറ്റി ലഭിക്കുന്ന സാലറിയുടെ മൂന്നിരട്ടി സാലറിയാണ് ഇപ്പോൾ ഈ സൗദി ക്ലബ്ബ് വാഗ്ദാനം ചെയ്തിട്ടുള്ളത്.ബെർണാഡോ സിൽവ ഈ ഓഫർ പരിഗണിക്കുന്നുമുണ്ട്.പക്ഷേ അദ്ദേഹം സൗദിയിലേക്ക് വരുമോ എന്നുള്ളത് അവ്യക്തമാണ്.ESPN ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വമ്പൻമാരായ എഫ്സി ബാഴ്സലോണ,പിഎസ്ജി എന്നിവരും ഈ താരത്തെ സ്വന്തമാക്കാൻ വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട്. പക്ഷേ അതൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല.ഏതായാലും താരത്തെ നിലനിർത്താനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ സിറ്റി നടത്തിയേക്കും. കഴിഞ്ഞ സീസണിൽ സിറ്റി 3 കിരീടങ്ങൾ നേടിയപ്പോൾ അതിൽ സിൽവ വഹിച്ച പങ്ക് എടുത്തുപറയേണ്ടത് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *