മെസ്സിക്കൊപ്പം ചേരാനില്ല, സൗദിയിലേക്ക് പോവാൻ തീരുമാനിച്ച് മെസ്സിയുടെ മുൻ സഹതാരം!

ബാഴ്സലോണക്ക് വേണ്ടി കളിച്ച ഒരുപാട് ഇതിഹാസങ്ങൾ ഇപ്പോൾ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്കൊപ്പമാണ് കളിച്ചുകൊണ്ടിരിക്കുന്നത്.ലയണൽ മെസ്സിയുടെ വരവാണ് ഈ മാറ്റത്തിനൊക്കെ കാരണം.ജോർഡി ആൽബയും സെർജിയോ ബുസ്ക്കെറ്റ്സും മയാമിയുടെ താരങ്ങളാണ്. ഏറ്റവും ഒടുവിൽ സുവാരസിനെ സ്വന്തമാക്കാനും അവർക്ക് കഴിഞ്ഞിരുന്നു.

ഇതിന് പുറമേ ഇവാൻ റാക്കിറ്റിച്ചുമായി ബന്ധപ്പെട്ട റൂമർ പുറത്തേക്കു വന്നിരുന്നു. അതായത് മുൻ ബാഴ്സലോണ താരമായ റാക്കിറ്റിച്ച് നിലവിൽ സ്പാനിഷ് ക്ലബ്ബായ സെവിയ്യക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം ഇന്റർ മയാമിയിലേക്ക് എത്തുമെന്നായിരുന്നു റൂമറുകൾ.എന്നാൽ അത് ഫലം കണ്ടിട്ടില്ല. ലയണൽ മെസ്സിക്കൊപ്പം റാക്കിറ്റിച്ച് ചേരില്ല.

മറിച്ച് സൗദി അറേബ്യയിലേക്ക് പോകാൻ റാക്കിറ്റിച്ച് തീരുമാനമെടുത്തു കഴിഞ്ഞു. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഷബാബാണ് അദ്ദേഹത്തെ സ്വന്തമാക്കുന്നത്. ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ അദ്ദേഹം സൗദിയിലേക്ക് പോവുകയാണ്. കൃത്യമായി പറഞ്ഞാൽ മെഡിക്കലിന് വേണ്ടി അടുത്ത ദിവസം റാക്കിറ്റിച്ച് സൗദിയിൽ എത്തിച്ചേരും. ക്ലബ്ബ് വിടുകയാണ് എന്നുള്ള കാര്യം അദ്ദേഹം സെവിയ്യയെ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.

പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ മികച്ച താരങ്ങളെ സ്വന്തമാക്കുക എന്നുള്ളത് തന്നെയാണ് അൽ ശബാബിന്റെ ഇപ്പോഴത്തെ ലക്ഷ്യം. നിലവിൽ മോശം പ്രകടനമാണ് സെവിയ്യ ഈ സീസണിൽ നടത്തിക്കൊണ്ടിരിക്കുന്നത്.അതും ഇദ്ദേഹത്തിന്റെ തീരുമാനത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 18 ലീഗ് മത്സരങ്ങൾ കളിച്ച ഈ മധ്യനിര താരം രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *