മുൻ ബാഴ്സ ഡയറക്ടറെ പൊക്കി അൽ ഇത്തിഹാദ്!

സൗദി അറേബ്യൻ വമ്പൻമാരായ അൽ ഇത്തിഹാദ് ഈ സീസണിൽ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.അവസാനമായി കളിച്ച 5 മത്സരങ്ങളിൽ നാലു മത്സരങ്ങളിലും അവർ പരാജയപ്പെടുകയായിരുന്നു.നിലവിൽ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് അവർ ഉള്ളത്. സൗദി ലീഗിൽ 6 തോൽവികൾ അവർ കഴിഞ്ഞു. സീസണിലെ മോശം തുടക്കത്തെ തുടർന്ന് പ്രശസ്ത പരിശീലകനായ നുനോയെ അവർ പുറത്താക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ പ്രമുഖ അർജന്റൈൻ പരിശീലകനായ മാഴ്സലോ ഗല്ലാർഡോയാണ് അവരെ പരിശീലിപ്പിക്കുന്നത്. എന്നാൽ ഇദ്ദേഹത്തിന് കീഴിൽ മികവിലേക്ക് തിരിച്ചെത്താൻ ഇത്തിഹാദിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ സൂപ്പർ താരം കരിം ബെൻസിമ ഉൾപ്പെടെയുള്ളവർക്ക് സ്വന്തം ആരാധകരിൽ നിന്ന് തന്നെ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.

ഇതിനിടെ മറ്റൊരു മാറ്റം ക്ലബ്ബിനകത്ത് അൽ ഇത്തിഹാദ് വരുത്തിയിട്ടുണ്ട്. അതായത് പുതിയ സ്പോർട്ടിംഗ് ഡയറക്ടറെ അവർ നിയമിച്ചു കഴിഞ്ഞു. മുൻ ബാഴ്സലോണ സ്പോർട്ടിംഗ് ഡയറക്ടറായിരുന്ന റാമോൻ പ്ലാനസിനെയാണ് അവർ സ്വന്തമാക്കിയിട്ടുള്ളത്.ഫാബ്രിസിയോ റൊമാനോ ഇക്കാര്യം നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്.

2020,21 വർഷങ്ങളിലാണ് ഇദ്ദേഹം ബാഴ്സലോണയുടെ സ്പോർട്ടിംഗ് ഡയറക്ടറായി കൊണ്ട് പ്രവർത്തിച്ചത്.അതിനുശേഷം ലാലിഗ ക്ലബ്ബായ ഗെറ്റാഫെയുടെ പരിശീലകൻ ആവാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. തുടർന്ന് റയൽ ബെറ്റിസിലേക്കാണ് അദ്ദേഹം പോയിരുന്നത്. സ്പോർട്ടിംഗ് ഡയറക്ടറായി അവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനിടയാണ് സൗദി അറേബ്യയുടെ ഓഫർ അദ്ദേഹം സ്വീകരിക്കുന്നത്.പ്ലാനസിന്റെ വരവ് ഇത്തിഹാദിന് കൂടുതൽ സഹായകരമാകും.

ഈ ജനുവരിയിൽ ടീമിനെ അനുയോജ്യമായ മികച്ച താരങ്ങളെ എത്തിക്കുക എന്ന ഉത്തരവാദിത്തമായിരിക്കും ഈ സ്പോർട്ടിംഗ് ഡയറക്ടർക്ക് ഉണ്ടാവുക. നിരവധി സൂപ്പർ താരങ്ങളെ സ്വന്തമാക്കിയിട്ടും ടീം മോശം പ്രകടനം നടത്തുന്നത് ഇത്തിഹാദ് ആരാധകരെ അസ്വസ്ഥരാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *