മുമ്പ് പറഞ്ഞത് തിരുത്തി,ക്രിസ്റ്റ്യാനോയെ പ്രശംസിച്ച് അൽ നസ്ർ പരിശീലകൻ!
കഴിഞ്ഞ സൗദി അറേബ്യൻ സൂപ്പർ കപ്പ് സെമിഫൈനൽ മത്സരത്തിൽ അൽ നസ്ർ പരാജയപ്പെട്ടുകൊണ്ട് പുറത്തായിരുന്നു. അൽ ഇത്തിഹാദ് ആയിരുന്നു അൽ നസ്റിനെ തോൽപ്പിച്ചത്. ഇതിനുശേഷം അൽ നസ്ർ പരിശീലകനായ റൂഡി ഗാർഷ്യ റൊണാൾഡോയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.അതായത് സഹതാരങ്ങൾ എപ്പോഴും റൊണാൾഡോക്ക് പന്ത് നൽകാൻ ശ്രമിക്കേണ്ടതില്ല എന്നായിരുന്നു ഇദ്ദേഹം പറഞ്ഞിരുന്നത്.
പക്ഷേ കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റ്യാനോ തന്റെ യഥാർത്ഥ മികവ് പുറത്തെടുക്കുകയും നാലു ഗോളുകൾ നേടുകയും ചെയ്തു. സഹതാരങ്ങൾ ഒരുക്കിയ അവസരങ്ങളെല്ലാം റൊണാൾഡോ ഗോൾ ആക്കി മാറ്റുകയായിരുന്നു. ഇതോടുകൂടി അൽ നസ്ർ പരിശീലകൻ തന്റെ നിലപാടിൽ മയം വരുത്തിയിട്ടുണ്ട്.റൊണാൾഡോ സഹതാരങ്ങളുമായുള്ള യോജിപ്പിന്റെ കാര്യത്തിൽ ഏറ്റവും ഉയർന്ന നിലയിൽ എത്തി എന്നാണ് റൂഡി ഗാർഷ്യ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
RUDI GARCIA:
— The CR7 Timeline. (@TimelineCR7) February 10, 2023
"Cristiano Ronaldo has reached a great level of harmony with his teammates and over time, they have begun to understand what he wants."pic.twitter.com/6M4vtTCxDS
” സഹതാരങ്ങളുമായുള്ള യോജിപ്പിന്റെയും ഏകത്വത്തിന്റെയും കാര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിട്ടുണ്ട്.മാത്രമല്ല റൊണാൾഡോക്ക് എന്താണ് ആവശ്യം,ഗോൾ നേടാൻ എപ്പോഴാണ് ആവശ്യം എന്നുള്ളതൊക്കെ സഹതാരങ്ങൾ മനസ്സിലാക്കി കഴിഞ്ഞു.ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ രാത്രി മികച്ച രാത്രിയാണ്. നാലു ഗോളുകളാണ് അദ്ദേഹം കരസ്ഥമാക്കിയത് “അൽ നസ്ർ പരിശീലകൻ പറഞ്ഞു.
ഇതോടുകൂടി സൗദി അറേബ്യൻ പ്രോ ലീഗിൽ 5 ഗോളുകൾ പൂർത്തിയാക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്. വരുന്ന മത്സരങ്ങളിലും ഇനിയും ഒരുപാട് ഗോളുകൾ റൊണാൾഡോ നേടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.