മാസ്മരിക ഫോം തുടർന്ന് ക്രിസ്റ്റ്യാനോ,അൽ നസ്റിന്റെ പരാജയമറിയാത്ത കുതിപ്പ് തുടരുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിൽ തകർപ്പൻ ഫോമിലാണ് കളിക്കുന്നത്.ആ ഫോം ഇപ്പോഴും അദ്ദേഹം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ അൽ ഖലീജിനെ പരാജയപ്പെടുത്തിയിട്ടുണ്ട്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അൽ നസ്റിന്റെ വിജയം.
റൊണാൾഡോ തന്നെയാണ് പതിവുപോലെ ഈ മത്സരത്തിലും തിളങ്ങിയത്.ഒരു ഗോളും ഒരു അസിസ്റ്റും ആണ് റൊണാൾഡോ നേടിയത്. മത്സരത്തിന്റെ 26 മിനിട്ടിൽ തകർപ്പൻ ഷോട്ടിലൂടെയാണ് റൊണാൾഡോ വല കുലുക്കിയത്. പിന്നീട് 58 മിനിറ്റിൽ സൂപ്പർ താരം അയ്മറിക്ക് ലപോർട്ടെ ഗോൾ കണ്ടെത്തുകയായിരുന്നു.ഈ ഗോളിന് അസിസ്റ്റ് റൊണാൾഡോയുടെ വകയായിരുന്നു. ഈ മത്സരത്തിലും വിജയം നേടിയതോടുകൂടി കഴിഞ്ഞ പതിനാറ് മത്സരങ്ങളിൽ ഒന്നിൽ പോലും അൽ നസ്ർ പരാജയപ്പെട്ടിട്ടില്ല എന്നത് കൂടി ചേർത്ത് വായിക്കേണ്ട ഒരു കാര്യമാണ്.
🚨 16 Games unbeaten in a row!
— fan (@NoodleHairCR7) November 4, 2023
Cristiano Ronaldo had transformed this Al Nassr side into World beaters. pic.twitter.com/3YiFsItvX3
നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് അൽ നസ്ർ ഉള്ളത്.ഒന്നാം സ്ഥാനത്ത് അൽ ഹിലാൽ ആണ് ഉള്ളത്.11 മത്സരങ്ങൾ സൗദി അറേബ്യൻ ലീഗിൽ കളിച്ച റൊണാൾഡോ 12 ഗോളുകളും 7 അസിസ്റ്റുകളും നേടിയിട്ടുണ്ട്. അതായത് 19 ഗോളുകളിൽ പങ്കാളിത്തം വഹിച്ചു കഴിഞ്ഞു.