മാസോൺ ഗ്രീൻവുഡ് സൗദി അറേബ്യയിലേക്ക്? പ്രതികരണവുമായി സ്റ്റീവൻ ജെറാർഡ്.

കഴിഞ്ഞ വർഷം ജനുവരി മാസത്തിലായിരുന്നു യുവ സൂപ്പർതാരമായ മാസോൺ ഗ്രീൻ വുഡിനെ അദ്ദേഹത്തിന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് സസ്പെൻഡ് ചെയ്തത്.ഡൊമസ്റ്റിക് വയലൻസിൽ താരം കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയതോടെയാണ് ആദ്യം സസ്പെൻഷൻ നൽകിയത്.പിന്നീട് ഈ വിഷയത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു അന്വേഷണം നടത്തി. താരം കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ അദ്ദേഹത്തെ ഒഴിവാക്കാൻ യുണൈറ്റഡ് തീരുമാനിച്ചിട്ടുണ്ട്.

താരം ക്ലബ്ബ് വിടുകയാണ് എന്നുള്ള കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ താരത്തെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ്ബുകൾക്ക് താല്പര്യമുണ്ട്.കൂടാതെ തുർക്കിഷ് ക്ലബ്ബുകളും ഈ യുവ സൂപ്പർതാരത്തിൽ താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

സൗദി അറേബ്യയിലെ ഏതൊക്കെ ക്ലബ്ബുകളാണ് താരത്തിന് വേണ്ടി മുന്നോട്ടു വന്നിട്ടുള്ളത് എന്നത് അവ്യക്തമാണ്.സ്റ്റീവൻ ജെറാർഡ് പരിശീലിപ്പിക്കുന്ന അൽ ഇത്തിഫാക്ക് താരത്തെ സ്വന്തമാക്കും എന്ന ഒരു റൂമർ ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സ്റ്റീവൻ ജെറാർഡ് തന്നെ ഇത് നിഷേധിച്ചിട്ടുണ്ട്.തന്റെ instagram സ്റ്റോറിലൂടെയാണ് അദ്ദേഹം ഇത് നിഷേധിച്ചിട്ടുള്ളത്.ഗ്രീൻ വുഡിന്റെ വാർത്ത വ്യാജ വാർത്തയാണ് എന്നാണ് സ്റ്റീവൻ ജെറാർഡ് കുറിച്ചിട്ടുള്ളത്.

ഏതായാലും ഈ യുവ താരം ഇപ്പോൾ തന്നെ യൂറോപ്പ് വിടുമോ എന്നുള്ളത് സംശയകരമായ കാര്യമാണ്.അദ്ദേഹം യൂറോപ്പിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ താരത്തിന് അനുയോജ്യമായ ഓഫറുകൾ വരുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.മുൻപും ഒരുപാട് വിവാദങ്ങളിൽ അകപ്പെട്ടിട്ടുള്ള താരമാണ് ഗ്രീൻ വുഡ്.

Leave a Reply

Your email address will not be published. Required fields are marked *