മാനെ ക്രിസ്റ്റ്യാനോക്കൊപ്പം ചേരാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്ന് സ്ഥിരീകരിച്ച് ബയേൺ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സാഡിയോ മാനെ ലിവർപൂൾ വിട്ടുകൊണ്ട് ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയത്. മൂന്നുവർഷത്തെ കോൺട്രാക്ടിലായിരുന്നു അദ്ദേഹം ഒപ്പ് വെച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ആദ്യ സീസൺ തീർത്തും നിരാശാജനകമായിരുന്നു. പരിക്ക് മൂലം അദ്ദേഹത്തിന്റെ ഫോമിൽ ഇടിവ് സംഭവിച്ചു. മാത്രമല്ല സഹതാരമായ സാനെയുടെ മുഖത്തിടിച്ചതും വലിയ വിവാദമായിരുന്നു.

അതുകൊണ്ടുതന്നെ അദ്ദേഹം ഇപ്പോൾ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. മാത്രമല്ല സാഡിയോ മാനെയും അൽ നസ്റും തമ്മിൽ ചർച്ചകൾ നടത്തുന്നുണ്ട് എന്ന കാര്യം ബയേൺ പ്രസിഡന്റ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“മാനെയും അൽ നസ്റും തമ്മിൽ ചർച്ചകൾ നടത്തുന്നുണ്ട് എന്നത് ബയേണിന് അറിയാൻ സാധിച്ചിട്ടുണ്ട്. പക്ഷേ ചർച്ചകൾ ആരംഭിച്ചിട്ടേയൊള്ളൂ. എന്താണ് സംഭവിക്കുക എന്നത് നമുക്ക് കാത്തിരുന്ന് കാണാം.മാനെയുടെ ആദ്യത്തെ സീസൺ ഒട്ടും തൃപ്തി നൽകുന്ന ഒന്നല്ല. അത് അദ്ദേഹത്തിനാണെങ്കിലും ക്ലബ്ബിൻ ആണെങ്കിലും അങ്ങനെ തന്നെയാണ് ” ഇതാണ് ബയേൺ പ്രസിഡന്റായ ഹെർബർട്ട് ഹെയ്നർ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ ക്ലബ്ബിന് വേണ്ടി 38 മത്സരങ്ങളാണ് ഈ സെനഗൽ സൂപ്പർ താരം കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 12 ഗോളുകൾ അദ്ദേഹം നേടി.പരിക്കിനുശേഷം തന്റെ പഴയ മികവിലേക്ക് ഉയരാൻ അദ്ദേഹത്തിന് സാധിക്കാതെ പോവുകയായിരുന്നു. അതേസമയം അൽ നസ്ർ തങ്ങളുടെ ടീമിന്റെ ശക്തി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സൂപ്പർതാരങ്ങളായ ബ്രോസോവിച്ച്,അലക്സ് ടെല്ലസ് എന്നിവരെ അവർ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *