മാഞ്ചസ്റ്റർ യുണൈറ്റഡിന് പണികൊടുക്കാൻ അൽ നസ്ർ, സൂപ്പർ താരത്തിന് വേണ്ടി ശ്രമങ്ങൾ ആരംഭിച്ചു!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്പാനിഷ് ഗോൾകീപ്പറായ ഡേവിഡ് ഡിഹിയയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിച്ചിട്ടുണ്ട്. നിലവിൽ അദ്ദേഹം ഫ്രീ ഏജന്റാണ്. ഈ കോൺട്രാക്ട് പുതുക്കാൻ യുണൈറ്റഡ് താല്പര്യപ്പെടുന്നില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. യുണൈറ്റഡ് പരിശീലകനായ എറിക്ക് ടെൻ ഹാഗിന് കൂടുതൽ മികച്ച ഒരു ഗോൾകീപ്പറയാണ് ഇപ്പോൾ ആവശ്യം.

ഇന്റർ മിലാന്റെ ഗോൾ കീപ്പറായ ആന്ദ്രേ ഒനാനയെ സ്വന്തമാക്കാൻ വേണ്ടിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.താരത്തിന്റെ പ്രതിനിധികളുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിൽ നിന്നും ഒരുപക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ വിഷയത്തിൽ പണി കിട്ടാൻ സാധ്യതയുണ്ട്. എന്തെന്നാൽ ഒനാനയെ സ്വന്തമാക്കാൻ വേണ്ടി ഈ സൗദി അറേബ്യൻ ക്ലബ്ബ് രംഗത്തിറങ്ങി കഴിഞ്ഞു.ഗോൾ ഡോട്ട് കോം ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അൽ നസ്റിന് താല്പര്യമുണ്ട് എന്നുള്ള കാര്യം ഈ ഗോൾകീപ്പറുടെ പ്രതിനിധികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 50 മില്യൻ പൗണ്ടാണ് താരത്തിന് വേണ്ടി ക്ലബ്ബുകൾ ചിലവഴിക്കേണ്ടി വരിക. അതിന് അൽ നസ്ർ തയ്യാറാണ്.ഡേവിഡ് ഡിഹിയയെ എത്തിക്കാൻ അൽ നസ്റിന് താല്പര്യമുള്ളതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ഒരുപക്ഷേ ഒനാനയെ ലഭിച്ചില്ലെങ്കിലായിരിക്കും അൽ നസ്ർ ഈ സ്പാനിഷ് ഗോൾകീപ്പർ സ്വന്തമാക്കുക.ഏതായാലും ഒരു കടുത്ത പോരാട്ടം തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് അൽ നസ്റിൽ നിന്നും ഏൽക്കേണ്ടി വന്നേക്കും.

കഴിഞ്ഞ സീസണിലെ പ്രീമിയർ ലീഗിലെ ഗോൾഡൻ ഗ്ലൗ ജേതാവ് കൂടിയാണ് ഡേവിഡ് ഡിഹിയ. പക്ഷേ പലപ്പോഴും അദ്ദേഹം അബദ്ധങ്ങൾ വരുത്തി വെക്കാറുണ്ട്.അതുകൊണ്ടുതന്നെയാണ് യുണൈറ്റഡിന് അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ മടി. ഇനി യുണൈറ്റഡ് ഡിഹിയയുമായി പുതിയ കരാറിൽ എത്തുമോ എന്നതും കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *