ബ്രോസോവിച്ചിനെ അൽ നസ്ർ അനൗൺസ് ചെയ്ത രീതി ബാഴ്സക്കുള്ള ട്രോളോ?

കഴിഞ്ഞ ദിവസമായിരുന്നു ഇന്റർ മിലാന്റെ ക്രൊയേഷൻ സൂപ്പർതാരമായ ബ്രോസോവിച്ചിനെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ സ്വന്തമാക്കിയത്. മൂന്നുവർഷത്തെ കോൺട്രാക്ടിലാണ് അദ്ദേഹം ഒപ്പു വെച്ചിരിക്കുന്നത്. 35 മില്യൺ യൂറോ എന്ന മികച്ച സാലറിയാണ് അദ്ദേഹത്തിന് അൽ നസ്റിൽ ലഭിക്കുക. അടുത്ത സീസണിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പമാണ് ഈ മിഡ്ഫീൽഡർ കളിക്കുക.

എഫ്സി ബാഴ്സലോണയുടെ ഡിഫൻസിവ് മിഡ്ഫീൽഡറായ സെർജിയോ ബുസ്ക്കെറ്റ്സ് ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ആ പൊസിഷനിലേക്ക് എഫ് സി ബാഴ്സലോണ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുകയും ശ്രമിക്കുകയും ചെയ്തു താരമാണ് ബ്രോസോവിച്ച്. എന്നാൽ ബാഴ്സ പരാജയപ്പെടുകയായിരുന്നു. അദ്ദേഹം അൽ നസ്റിനെ തിരഞ്ഞെടുക്കുകയും ചെയ്തു.

താരത്തിന്റെ സൈനിങ്ങ് അൽ നസ്ർ അനൗൺസ് ചെയ്ത സമയത്ത് പരോക്ഷമായി കൊണ്ട് ഈ സൗദി ക്ലബ്ബും ബ്രോസോവിച്ചും ബാഴ്സയെ ഒന്ന് ട്രോളിയിട്ടുണ്ട്.അൽ നസ്റിന്റെ ക്യാപ്ഷൻ ഇങ്ങനെയായിരുന്നു.’ എല്ലാവർക്കും ഇദ്ദേഹത്തെ വേണമായിരുന്നു, എന്നാൽ ഇദ്ദേഹത്തിന് നമ്മളെ മാത്രം മതി ‘ ഇതായിരുന്നു അൽ നസ്റിന്റെ ക്യാപ്ഷൻ. അതായത് എല്ലാവർക്കും എന്ന് ബാഴ്സയെയാണ്.

‘ആരും പേടിക്കേണ്ട കാര്യമില്ല, ഞാൻ ഇവിടെ എത്തിയിരിക്കുന്നു, ഞാൻ അൽ നസ്റിനെയാണ് തിരഞ്ഞെടുത്തത് ‘ഇതായിരുന്നു ആ വീഡിയോയിൽ ഈ ഒരു ക്രൊയേഷ്യൻ സൂപ്പർ താരം പറഞ്ഞത്.ഇതിലും ബാഴ്സയെ ലക്ഷ്യം വെച്ചു കൊണ്ടുള്ള ഒരു ധ്വനി ഉണ്ടായിരുന്നു. ഏതായാലും ബാഴ്സ മറ്റൊരു ഡിഫൻസീവ് മിഡ്‌ഫീൽഡർക്ക് വേണ്ടിയുള്ള അന്വേഷണങ്ങളിലാണ്. നിരവധി താരങ്ങളുടെ പേരുകൾ ഈ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *