ബ്രൂണോ ഫെർണാണ്ടസിനെ അൽ നസ്റിന് വേണം,പ്രതികരിച്ച് ബ്രൂണോ!
ഈ സീസണിൽ വളരെ മോശം പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ നടത്തിയിട്ടുള്ളത്. അക്കാര്യത്തിൽ അവരുടെ നായകനായ ബ്രൂണോ ഫെർണാണ്ടസിന് കടുത്ത നിരാശയുണ്ട്. അതുകൊണ്ടുതന്നെ ഈ സീസണിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടേക്കും എന്നുള്ള ഒരു സൂചന ബ്രൂണോ ഫെർണാണ്ടസ് തന്നെ നൽകിയിരുന്നു. ഇതോടെ അദ്ദേഹവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള റൂമറുകൾ സജീവമായി.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ ബ്രൂണോയിൽ താല്പര്യം പ്രകടിപ്പിച്ച് കൊണ്ട് മുന്നോട്ടു വന്നിട്ടുണ്ട്. കരിയർ അവസാനിക്കാനായ താരങ്ങളെക്കാൾ അൽ നസ്ർ ഇപ്പോൾ മുൻഗണന നൽകുന്നത് കരിയറിന്റെ പീക്ക് സമയത്തിലൂടെ കടന്നുപോകുന്ന താരങ്ങൾക്കാണ്. അതുകൊണ്ടുതന്നെയാണ് ബ്രൂണോയെ അവർ ലക്ഷ്യം വെച്ചിട്ടുള്ളത്. പക്ഷേ താൻ ക്ലബ് വിടാൻ ഉദ്ദേശിക്കുന്നില്ല എന്ന് ഈ പോർച്ചുഗീസ് സൂപ്പർതാരം വ്യക്തമാക്കി കഴിഞ്ഞു.യുണൈറ്റഡിന് ആവശ്യമുള്ള കാലത്തോളം താൻ ഇവിടെ കാണും എന്നാണ് ബ്രൂണോ കഴിഞ്ഞ ദിവസം പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഇപ്പോൾ ക്ലബ്ബിന് എന്നെ ആവശ്യമുണ്ട്.ഞാൻ ഈ ക്ലബ്ബിന്റെ ഭാവിയുടെ ഭാഗമാവാൻ അവർ ആഗ്രഹിക്കുന്നുണ്ട് എന്നുള്ളതു മാത്രമല്ല അത് എനിക്ക് അനുഭവിക്കാൻ കഴിയുന്നുമുണ്ട്. ക്ലബ്ബ് ആഗ്രഹിക്കാത്ത ഒരു താരമായി മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല.ക്ലബ്ബിനെ ആവശ്യമുള്ള കാലത്തോളം ഞാൻ ഇവിടെ ഉണ്ടാകും. എന്തെങ്കിലും കാരണം കൊണ്ട് ക്ലബ്ബിന് എന്നെ വേണ്ടെങ്കിൽ തീർച്ചയായും ഞാൻ ക്ലബ്ബ് വിടുക തന്നെ ചെയ്യും ” ഇതാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.
Great atmosphere for our last game at Old Trafford yesterday ❤️ Special thank you to all the fans this season you mean a lot to us 👏🏼 2 games to go pic.twitter.com/sxJlu47Cct
— Bruno Fernandes (@B_Fernandes8) May 16, 2024
ഏതായാലും ഈ സമ്മറിൽ അദ്ദേഹത്തിന് ക്ലബ്ബ് വിടാൻ ഉദ്ദേശമില്ലെന്ന് വ്യക്തമായിട്ടുണ്ട്.പക്ഷേ യുണൈറ്റഡ് ഈ പരിതാപകരമായ പ്രകടനം വരും സീസണുകളിലും തുടർന്നാൽ ബ്രൂണോക്ക് മാറി ചിന്തിക്കേണ്ടി വരും. ഇത്തവണത്തെ പ്രീമിയർ ലീഗിൽ 34 മത്സരങ്ങൾ കളിച്ച താരം 18 ഗോൾ പങ്കാളിത്തങ്ങൾ നേടിയിട്ടുണ്ട്. 10 ഗോളുകളും 8 അസിസ്റ്റുകളുമാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.