ബെൻസിമയെ മടിയനെന്ന് വിളിച്ചു:നുനോയുടെ സ്ഥാനം തെറിക്കാനുള്ള കാരണം കണ്ടെത്തി മാധ്യമം!

സൗദി അറേബ്യൻ വമ്പൻമാരായ അൽ ഇത്തിഹാദ് കഴിഞ്ഞ AFC ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഇത്തിഹാദ് പരാജയപ്പെട്ടത്. ഈ തോൽവിക്ക് പിന്നാലെ അവരുടെ പോർച്ചുഗീസ് പരിശീലകനായ നുനോയെ ക്ലബ്ബ് പുറത്താക്കിയിരുന്നു.വളരെ ചുരുങ്ങിയ കാലം മാത്രമാണ് അദ്ദേഹം പരിശീലക സ്ഥാനത്ത് ഉണ്ടായിട്ടുള്ളത്.

ഈ പരിശീലകന്റെ സ്ഥാനം നഷ്ടമാകാനുള്ള കാരണം പ്രമുഖ സൗദി അറേബ്യൻ മാധ്യമമായ അൽ റിയാദിയ്യ കണ്ടെത്തിയിട്ടുണ്ട്. അതായത് കഴിഞ്ഞ മത്സരത്തിന്റെ ആദ്യപകുതിക്ക് ശേഷം താരങ്ങളോട് സംസാരിക്കുന്ന വേളയിൽ പരിശീലകനായ നുനോ സൂപ്പർ താരമായ ബെൻസിമയോട് പറഞ്ഞത് ഇങ്ങനെയാണ്.

നീ മികച്ച താരമാണ്,പക്ഷേ ഇപ്പോൾ നീ മടിയനാണ്, എതിരാളികളിൽ നീ പ്രഷർ ചെലുത്തുന്നില്ല,ഇതായിരുന്നു നുനോ പറഞ്ഞിരുന്നത്.എന്നോട് മാത്രമായി സംസാരിക്കരുത്, ടീമിനോട് മൊത്തമായി സംസാരിക്കൂ, ഇതായിരുന്നു ബെൻസിമയുടെ മറുപടി.

നീയാണ് ടീമിന്റെ ലീഡർ,ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം നീയാണ്, മറ്റുള്ളവർക്ക് ഉദാഹരണം ആകേണ്ടത് നീയാണ്, നിർബന്ധമായും ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം എന്നായിരുന്നു നുനോ മറുപടി നൽകിയിരുന്നത്. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ പരിശീലകനെ സ്ഥാനം നഷ്ടമായത്. നേരത്തെ തന്നെ ബെൻസിമയും നുനോയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു.എന്നാൽ പരിശീലകൻ അത് നിഷേധിച്ചിരുന്നു.

പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു മികവിലേക്ക് ഉയരാൻ അൽ ഇത്തിഹാദിന് കഴിഞ്ഞിരുന്നില്ല. അവസാനമായി കളിച്ച ഒൻപത് മത്സരങ്ങളിൽ കേവലം രണ്ടെണ്ണത്തിൽ മാത്രമാണ് ഇവർ വിജയിച്ചിട്ടുള്ളത്. സൗദി ലീഗിൽ ആറാം സ്ഥാനത്താണ് ഇവര് ഉള്ളത്. പ്രധാനമായും മോശം പ്രകടനത്തെ തുടർന്ന് തന്നെയാണ് അദ്ദേഹത്തിന് സ്ഥാനം നഷ്ടമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *