ഫ്രഞ്ച് സൂപ്പർതാരത്തിനായി ഓഫർ നൽകി അൽ നസ്ർ!
ഈ ട്രാൻസ്ഫർ വിൻഡോയിൽ സൗദി അറേബ്യൻ ക്ലബ്ബുകൾ നടത്തുന്ന തരംഗം അത് ഇപ്പോഴും തുടരുകയാണ്.ഒരുപാട് സൂപ്പർ താരങ്ങളെ അവർ സ്വന്തമാക്കി കഴിഞ്ഞു.ക്രിസ്റ്റ്യാനോ റൊണാൾഡോ,കരിം ബെൻസിമ,റോബെർട്ടോ ഫിർമിനോ,എങ്കോളോ കാന്റെ എന്നിവരൊക്കെ ഇപ്പോൾ സൗദി അറേബ്യയിലാണ് ഉള്ളത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ മാർസെലോ ബ്രോസോവിച്ചിനെ സ്വന്തമാക്കിയിരുന്നു. കൂടാതെ മുന്നേറ്റ നിരയിലേക്ക് അവർ ഹാക്കിം സിയച്ചിനെ ലക്ഷ്യം വെച്ചിരുന്നു. എന്നാൽ അത് അവസാന നിമിഷം പരാജയപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ ഒരു മികച്ച വിങ്ങറെ ഇപ്പോൾ അൽ നസ്റിന് ആവശ്യമുണ്ട്. ഫ്രഞ്ച് സൂപ്പർ താരമായ മൗസ ദിയാബിയെയാണ് അൽ നസ്ർ ലക്ഷ്യം വെച്ചിരിക്കുന്നത്.
🇸🇦 Selon nos informations, le club saoudien d'Al Nassr a fait une proposition au Bayer Leverkusen pour son international français Moussa Diaby. Elle s’élève à 38M€ + 5 millions d’euros de bonus. https://t.co/pWpOn79JiB
— RMC Sport (@RMCsport) July 16, 2023
പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജർമ്മൻ ക്ലബ്ബായ ബയേർ ലെവർകൂസന് വേണ്ടി കളിക്കുന്ന താരമാണ് മൂസ ദിയാബി. അദ്ദേഹത്തിന് വേണ്ടി 43 മില്യൺ യൂറോയുടെ ഒരു ഓഫറാണ് അൽ നസ്ർ നൽകിയിട്ടുള്ളത്.ജർമ്മൻ ക്ലബ്ബ് ഈ ഓഫറിനോട് പ്രതികരിച്ചിട്ടില്ല.പക്ഷേ അവർ ഈ ഓഫർ തള്ളിക്കളയാനാണ് സാധ്യത. എന്തെന്നാൽ നേരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലയുടെ ഓഫർ ഇവർ തള്ളിക്കളഞ്ഞിരുന്നു.
47 മില്യൺ യൂറോയായിരുന്നു ആസ്റ്റൻ വില്ല ഓഫർ ചെയ്തിരുന്നത്.അത് ബയേർ നിരസിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അൽ നസ്‌റിന്റെ ഓഫർ സ്വീകരിക്കാൻ സാധ്യത വളരെ കുറവാണ്. ഇറ്റാലിയൻ വമ്പൻമാരായ നാപോളിയും ഈ സൂപ്പർതാരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.പക്ഷേ ഇതുവരെ ഓഫറുകൾ ഒന്നും നൽകിയിട്ടില്ല.കഴിഞ്ഞ സീസണിൽ ആകെ 14 ഗോളുകൾ നേടിയിട്ടുള്ള താരമാണ് ഡിയാബി.ബയേർ ഓഫർ തള്ളിക്കളഞ്ഞാൽ മികച്ച മറ്റൊരു ഓഫർ അൽ നസ്ർ നൽകാൻ സാധ്യതയുണ്ട്.