ഫ്രം മദീര ടു സൗദി അറേബ്യ,CR7 സിഗ്നേച്ചർ മ്യൂസിയം തുറന്ന് സൗദി!

ഈ വർഷത്തിന്റെ തുടക്കത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിൽ എത്തിയത്. വലിയ ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു അത്. സൗദി ഫുട്ബോളിൽ വലിയ ഒരു കുതിച്ചുചാട്ടം രേഖപ്പെടുത്തപ്പെട്ടു. ഇന്ന് ഫുട്ബോൾ ലോകം ശ്രദ്ധിക്കുന്ന ഒരു ലീഗായി മാറാൻ സൗദി ലീഗിന് കഴിഞ്ഞിട്ടുണ്ട്. നിരവധി സൂപ്പർതാരങ്ങൾ ഇപ്പോൾ സൗദി അറേബ്യയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് രാജകീയമായ ഒരു പരിഗണനയാണ് സൗദിയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.അതുകൊണ്ടുതന്നെ അദ്ദേഹം അവിടെ വളരെ സന്തോഷവാനാണ്.സൗദി അറേബ്യയിലെ ജീവിതം അദ്ദേഹം ശരിക്കും ആസ്വദിക്കുന്നുണ്ട് എന്നത് വളരെ വ്യക്തമാണ്.ഇപ്പോഴിതാ അവർ റൊണാൾഡോയുടെ പേരിൽ ഒരു മ്യൂസിയം തന്നെ ആരംഭിച്ചിട്ടുണ്ട്.CR7 സിഗ്നേച്ചർ മ്യൂസിയം എന്നാണ് ഇതിന്റെ പേരായി കൊണ്ട് നൽകിയിട്ടുള്ളത്. റിയാദിലാണ് ഇത് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നലെ ഈ മ്യൂസിയം സന്ദർശിച്ചിരുന്നു.ദിസീസ് മൈ സ്റ്റോറി,ഫ്രം മെദീര ടു സൗദി അറേബ്യ എന്നൊക്കെയാണ് ഇതിന്റെ ടാഗ് ലൈൻ ആയി കൊണ്ടു വരുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജീവിതം മുഴുവനും മ്യൂസിയത്തിനകത്ത് നമുക്ക് കാണാൻ സാധിക്കും. അദ്ദേഹത്തിന്റെ ഒരു മെഴുക് പ്രതിമയും അവിടെ സ്ഥാപിച്ചിട്ടുണ്ട്. മാത്രമല്ല അദ്ദേഹം സ്വന്തമാക്കിയ പലതും ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. താരത്തിന്റെ കരിയർ നേട്ടങ്ങൾ അവിടെ രേഖപ്പെടുത്തപ്പെട്ടതായി നമുക്ക് കാണാൻ കഴിയും.

മ്യൂസിയം സന്ദർശിക്കുന്നതിന്റെ വീഡിയോ റൊണാൾഡോ തന്നെ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. കൂടുതൽ ടൂറിസ്റ്റുകളെ ഈ മ്യൂസിയത്തിലേക്ക് ആകർഷിക്കാൻ സൗദി അറേബ്യക്ക് സാധിക്കും.റൊണാൾഡോയുടെ പ്രകടനങ്ങൾ പ്രദർശിപ്പിക്കാൻ വേണ്ടി വലിയ ഒരു വീഡിയോ വാളും അവർ അവിടെ നിർമ്മിച്ചിട്ടുണ്ട്. അങ്ങനെ ക്രിസ്റ്റ്യാനോ അർഹിക്കുന്ന ഒരു ആദരം തന്നെയാണ് ഇപ്പോൾ സൗദി അറേബ്യ അദ്ദേഹത്തിനായി ഒരുക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *