ഫുട്ബോൾ മാത്രമല്ല, മറ്റേത് പ്രോജക്ടിൽ ഇറങ്ങിയാലും CR7 വിജയിച്ചിരിക്കും:റൂബൻ നെവസ്
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ എത്തിച്ചതിലൂടെയാണ് സൗദി അറേബ്യ തങ്ങളുടെ വലിയ ഒരു പ്രോജക്ടിന് തുടക്കം കുറിച്ചത്. മുഖ്യധാര ഫുട്ബോളിലേക്ക് കടന്നു വരിക എന്നതായിരുന്നു സൗദിയുടെ ലക്ഷ്യം.അതിപ്പോൾ ഫലം കണ്ടിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടുകൂടി പല സൂപ്പർതാരങ്ങളും സൗദി അറേബ്യയിലേക്ക് എത്തുകയായിരുന്നു. ഇന്ന് ഫുട്ബോൾ ലോകം ശ്രദ്ധിക്കുന്ന ലീഗായി മാറാൻ സൗദി അറേബ്യക്ക് കഴിഞ്ഞിട്ടുണ്ട്. അതിന് കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യം തന്നെയാണ്.
ക്രിസ്റ്റ്യാനോയെ കുറച്ച് ചില കാര്യങ്ങൾ അദ്ദേഹത്തിന്റെ പോർച്ചുഗീസ് സഹതാരമായ റൂബൻ നെവസ് പറഞ്ഞിട്ടുണ്ട്.അതായത് ഫുട്ബോളിൽ മാത്രമല്ല, മറ്റേത് പ്രോജക്ടിൽ ഇറങ്ങിയാലും ക്രിസ്റ്റ്യാനോ റൊണാൾഡോ അതിൽ വിജയിച്ചിരിക്കും എന്നാണ് നെവസ് പറഞ്ഞിട്ടുള്ളത്.നിലവിൽ സൗദി ക്ലബ്ബായ അൽ ഹിലാലിൽ കളിച്ചുകൊണ്ടിരിക്കുന്ന താരം കൂടിയാണ് നെവസ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം അദ്ദേഹത്തിന്റെ എല്ലാ ഹീറോയിക്കും ഇവിടെ സൗദിയിൽ എത്തിച്ചേർന്നു. ഈ പ്രോജക്ട് വളരെയധികം സ്പെഷലാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു പ്രോജക്ടിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ,അത് ഫുട്ബോളിൽ മാത്രമല്ല, ജീവിതത്തിലാണെങ്കിലും വർക്കിലാണെങ്കിലും ആ പ്രോജക്ട് വിജയിച്ചിരിക്കും.അദ്ദേഹം ഉണ്ടായാൽ അതൊരു നല്ല കാര്യമാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ വന്നതുകൊണ്ടാണ് ബാക്കിയുള്ള സൂപ്പർതാരങ്ങൾക്കെല്ലാം സൗദി അറേബ്യൻ ലീഗിലേക്ക് വരാനുള്ള ധൈര്യമുണ്ടായത് ” ഇതാണ് നെവസ് ഇപ്പോൾ പറഞ്ഞിട്ടുള്ളത്.
തകർപ്പൻ പ്രകടനമാണ് ഈ സീസണിൽ റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്.അൽ നസ്റിന് കിരീടം നഷ്ടമായിട്ടുണ്ടെങ്കിലും റൊണാൾഡോയുടെ പ്രകടനം തന്നെയാണ് അവരെ ഇത്രയധികം മുന്നോട്ട് നയിച്ചിട്ടുള്ളത്. സൗദി അറേബ്യൻ ലീഗിൽ മാത്രമായി 33 ഗോളുകളും 11 അസിസ്റ്റുകളും റൊണാൾഡോ നേടിയിട്ടുണ്ട്.ഇനി ഈ സീസണിൽ കേവലം രണ്ട് മത്സരങ്ങൾ മാത്രമാണ് അൽ നസ്റിന് അവശേഷിക്കുന്നത്.